‘ആനപറമ്പിലെ വേൾഡ് കപ്പ് ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ആൻ്റണി വര്ഗീസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആനപറമ്പിലെ വേൾഡ് കപ്പ് ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് ലക്ഷ്മി, ശ്രീഹരി, അക്ഷിത്, റിച്ചു എന്നിവര്‍ ചേര്‍ന്നാണ്.

നവാഗതനായ നിഖിൽ പ്രേംരാജ് രചനയും സംവിധാനവും നിർവഹിച്ചു ആൻ്റണി വർഗീസ് നായകനാകുന്ന ഏറ്റവും പുതുയ ചിത്രമാണ് ‘ആനപറമ്പിലെ വേൾഡ് കപ്പ് ‘. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.’ പന്തുമായ് ദൂരെ’ എന്നാരംഭിക്കുന്ന ഗാനം ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്.

ഫാന്‍റസി സ്പോര്‍ട്‍സ് ഡ്രാമയെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം ഫുട്‍ബോള്‍ പശ്ചാത്തലമാക്കിയുള്ള ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും. ഫുട്ബോള്‍ വേള്‍ഡ്‍കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്‍റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്‍റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, അര്‍ച്ചന വാസുദേവ് തുടങ്ങിയവര്‍ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *