കാത്തിരിപ്പിനൊടുവിൽ ​​ആടു ജീവിതം ഫ​സ്റ്റ് ലുക്ക് പോ​സ്റ്റർ

    കാത്തിരിപ്പിനൊടുവിൽ ​​ആടു ജീവിതം ഫ​സ്റ്റ് ലുക്ക് പോ​സ്റ്റർ.... Aadujeevitham | Prithviraj Sukumaran | Amala Paul | Aadujeevitham New Prithviraj Sukumaran | Prithviraj Sukumaran Aadujeevitham Movie | Aadujeevitham Movie | Aadujeevitham Movie Updates | Youtalk Entertainement

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്‌തു.പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.എല്ലാ നിശ്വാസവും ഒരു പോരാട്ടമാണ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.160 ന് മുകളിൽ ദിവസങ്ങളാണ് ആടുജീവിതത്തിൻറെ ചിത്രീകരണത്തിന് വേണ്ടി വന്നത്.കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു.

അമല പോളാണ് ചിത്രത്തിലെ നായിക.ശോഭാ മോഹനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.എആർ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.കെഎസ് സുനിലാണ് ഛായാഗ്രാഹകൻ.പ്രശാന്ത് മാധവ് കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാൻ രഞ്ജിത്ത് അമ്പാടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *