4 Years ഓ ടി ടി റിലീസിന് ഒരുങ്ങുന്നു

4 Years ഓ ടി ടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് ചിത്രം സ്‍ട്രീം ചെയ്യുക. ഇന്ന് മുതൽ ആണ് ചിത്രം സ്‍ട്രീമിംഗ് തുടങ്ങുന്നത്.

രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്‍ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘4 ഇയേഴ്‍സ്’. പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രഞ്‍ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണങ്ങള്‍ നേടിയ ചിത്രം ഒടിടിയില്‍ സ്‍ട്രീം ചെയ്യുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തിയ മലയാള ചിത്രം കൂടിയാണ് ‘4 ഇയേഴ്‍സ്’. രഞ്‍ജിത് ശങ്കറിന് പുറമേ സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ എന്നിവരും ചിത്രത്തിനായി ഗാനങ്ങള്‍ രചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *