2018ന്റെ ടീസർ റീലീസ് ചെയ്തു

കൊച്ചി: ജൂഡ് ആൻറ്റണി യുടെ സംവിധാനത്തിൽ വൻ താര തിര അണിനിരന്ന ‘2018 everyone is a hero’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. 2018 ൽ ലോകം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് .

ടോവിനോ തോമസ് , ആസിഫ് അലി , കുഞ്ചാക്കോ ബോബൻ , വിനീത് ശ്രീനിവാസൻ , ലാൽ , അപർണ ബാലമുരളി , ഗൗതമി നായർ തുടങ്ങി വൻ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ‘ 2018 everyone is a hero’. നാലു വർഷം മുൻപ് കേരളത്തിൽ ഉണ്ടായ മഹാ പ്രളയം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം, വളരെ വൈകാരികമായ കഥ പശ്ചാത്തലത്തിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വേണു കുന്നപ്പള്ളി , ആന്റോ ജോസഫ്, സി കെ പദ്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കാവ്യാ ഫിലിംസ് & പി കെ പ്രേം പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ആണ് ചിത്രം റിലീസ് ചെയുന്നത് .ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് അഖിൽ ജോർജ് ആണ് .

Leave a Reply

Your email address will not be published. Required fields are marked *