1000 കോടി ക്ലബ്ബിലേക്ക് ജവാൻ….

    ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു താരത്തിനും ലഭിക്കാത്ത നേട്ടം സ്വന്തമാക്കി ഷാരൂഖ് ഖാന്. അറ്റ്‌ലിയുടെ സംവിധാനത്തില്‍ എത്തിയ ബോളിവുഡ് ചിത്രം ജവാന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തെത്തിയതോടെയാണ് കിംഗ് ഖാന്‍ അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയായിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ജവാന്‍.....

ന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു താരത്തിനും ലഭിക്കാത്ത നേട്ടം സ്വന്തമാക്കി ഷാരൂഖ് ഖാന്.അറ്റ്‌ലിയുടെ സംവിധാനത്തില്‍ എത്തിയ ബോളിവുഡ് ചിത്രം ജവാന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തെത്തിയതോടെയാണ് കിംഗ് ഖാന്‍ അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയായിരിക്കുന്നത്.ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ജവാന്‍.കൃത്യം തുക പറഞ്ഞാല്‍ 1004.92 കോടി.ഒരു താരത്തിന്റേതായി ഒരേ വര്‍ഷം പുറത്തെത്തിയ രണ്ട് ചിത്രങ്ങള്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന അപൂര്‍വ്വ നേട്ടത്തിനാണ് ഷാരൂഖ് ഖാന്‍ ഇതോടെ ഉടമ ആയിരിക്കുന്നത്.പഠാനും 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

ബോളിവുഡ് ഒന്നടങ്കം കാത്തിരുന്ന സന്തോഷ വാര്‍ത്തയാണ് ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ആയി നിര്‍മ്മാതാക്കള്‍ പങ്കുവച്ചത്.കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ അഭിനയത്തിന് നീണ്ട ഇടവേള നല്‍കിയിരുന്നു ഷാരൂഖ് ഖാന്‍.അത്തരത്തില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഷാരൂഖ് ഖാന്‍ നായകനായി തിയറ്ററുകളിലെത്തിയ ചിത്രമാണ് പഠാന്‍.കിംഗ് ഖാനെ പ്രേക്ഷകര്‍ എത്രത്തോളം മിസ് ചെയ്തിരുന്നുവെന്നതിന്റെ തെളിവായിരുന്നു ചിത്രത്തിന് ലഭിച്ച സ്വികരണം.

കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്ക് ശേഷം ബോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങള്‍ക്കൊന്നും പഴയ മട്ടില്‍ ഹിറ്റുകള്‍ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നപ്പോഴാണ് ഷാരൂഖ് ഖാന്റെ ഈ നേട്ടം.പഠാന്റെ 1000 കോടി വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നത് തന്നെയായിരുന്നു ജവാന്റെ സവിശേഷത.എന്നാല്‍ പഠാന് ലഭിച്ചത് പോലെയുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്ക് പകരം സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ആദ്യദിനങ്ങളില്‍ ചിത്രത്തിന് ലഭിച്ചത്.എന്നാല്‍ കിംഗ് ഖാന്‍ ഫാക്റ്റര്‍ ഇവിടെ രക്ഷയ്‌ക്കെത്തി.ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *