‘ഹെർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഹെർ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഫ്രെഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങൾക്കു ശേഷം ‘ചേര’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിക്കൊണ്ടാണ് ലിജിൻ ജോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്ഥമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന അഞ്ചു സ്ത്രീ കഥാപാത്രങ്ങൾ. അവർ സമൂഹത്തിലെ വിവിധ തലങ്ങളിൽ തൊഴിൽ ചെയ്യുന്നു. ഐ.ടി. പ്രൊഫഷണലും, വീട്ടമ്മയും, സിനിമാ നിർമ്മാതാവുമൊക്കെ അവർക്കിടയിലുണ്ട്. ഇവർ അഞ്ചു പേരും ഒരേ പോയിന്റിൽ എത്തുന്നതും അതിലൂടെ അവരുടെ ജീവിതത്തിലുളവാക്കുന്ന മാറ്റങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.സമൂഹത്തിന്റെ പല നേർക്കാഴ്ച്ചയിലേക്കും ഈ ചിത്രം വിരൽ ചൂണ്ടുന്നുണ്ട്.

ഉർവ്വശി, പാർവ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. അഠ സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് എം തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അൻവർ അലിയും, ജോഷി പടമാടനും, അർച്ചന വാസുദേവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.

എ.റ്റി. സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് എം. തോമസാണ് ചിത്രം നിർമ്മിക്കുന്നത്. ‘നീ കൊ ഞാ ചാ’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളികൂടിയാണ് അനീഷ് എം. തോമസ്.

Leave a Reply

Your email address will not be published. Required fields are marked *