സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് സിനിമാല

സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് സിനിമാല പരിപാടി ആയിരുന്നു. അക്കാലത്തെ കോമഡി കിംഗുകൾ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങൾക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു അത് തന്നെയാണ് ഈ കലാകാരിയുടെ കഴിവ്.

സ്റ്റേജ് പരിപാടികളിൽ പുരുഷന്മാർ പെൺവേഷം കെട്ടിയ കാലത്ത് വേദിയിൽ നേരിട്ടെത്തി വിസ്മയിപ്പിച്ച മിന്നും താരമായിരുന്നു സുബി. മലയാള ടെലിവിഷൻ രംഗത്ത് ഏറ്റവും കരുത്തുറ്റ സ്ത്രീസാന്നിധ്യമായി സുബി മാറുകയായിരുന്നു. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്കൂളിലും എറണാകുളംസെന്റ് തെരേസാസിലുമായിരുന്നു സ്കൂൾ കോളേജ് വിദ്യാഭ്യാസം. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബമാണ് സുബിയുടെത്.സുബി മലയാളിക്ക് ഒരു അത്ഭുതം തന്നെയായിരുന്നു.

ബ്രേക്ക് ഡാൻസറാകാനാണ് കൗമാരക്കാലത്ത് താരം മോഹിച്ചത്. പക്ഷേ, ഒരു നർത്തകിയുടെ ചുവടുകളെക്കാൾ സുബിയുടെ വർത്തമാനത്തിന് ചടുതല ഏറെയായിരുന്നു. കൃത്യമായ ടൈമിംഗിൽ കൗണ്ടറുകൾ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി. മലയാളം ടെലിവിഷൻ ചാനലിലെ കുട്ടിപ്പട്ടാളം എന്ന പ്രോഗ്രാം സുബിയെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇടം പിടിക്കാൻ ഇടയാക്കി. കുട്ടികളോടുള്ള ഓരോ ചോദ്യവും അതിനുള്ള മറുപടികളും പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിച്ചത് സുബിയായിരുന്നു.

വളരെ കുറച്ചു സിനിമകൾ മാത്രമാണ് അഭിനയിച്ചതെങ്കിലും. അതിനപ്പുറം സ്റ്റേജ് ഷോകൾ ആണ് സുബി എന്ന കലാകാരിയെ പ്രേക്ഷകരുടെ നെഞ്ചോട് ചേർത്തത്. സുബിയുടെ മരണത്തിൽ സിനിമ ടെലിവിഷൻ താരങ്ങൾ അനുശോചനം രേഖപ്പെടുത്തുമ്പോൾ അവരുടെ മനസ്സിൽ വിങ്ങൽ മാത്രമാണ്. മോഹൻലാലും മമ്മൂട്ടിയും അനുസ്മരണക്കുറുപ്പുകൾ അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവർന്ന പ്രിയപ്പെട്ട കലാകാരി സുബി സുരേഷ് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനി ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിയിരുന്ന പ്രിയ സഹോദരിയുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മോഹൻലാൽസോഷ്യൽ മീഡിയയിൽ കുറിച്ചു. സുബിക്ക് ആദരാഞ്ജലി നേർന്ന് അവരുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ. ഇതിനുപുറമെ ആസിഫ് അലി ദിലീപ് മുകേഷ് ഭാവന കുഞ്ചാക്കോ ബോബൻ ജയറാം ഇങ്ങനെ പ്രമുഖരെല്ലാം സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. സുബിയുടെ രോഗവിവരങ്ങളെല്ലാം പങ്കുവെക്കുകയാണ് പിഷാരടി.

സുബിയെ ചേർത്തുപിടിച്ചത് താനാണെന്നും തനിക്കിത് വലിയ നഷ്ടമാണെന്നും ഓർത്തെടുക്കുകയാണ് ടിനി ടോം.

തന്റെ വീട്ടിലേക്ക് ഓടിയെത്തി ധർമ്മ എന്ന് വിളിച്ചു വരുന്ന ആമുഖമാണ് ഇപ്പോഴും ഓർമ്മ വരുന്നത് എന്ന് ധർമ്മജൻ ബോൾഗാട്ടി.

കോമഡി എന്ന് കേട്ടുകേൾവി പോലുമില്ലാത്ത കാലത്ത് സ്റ്റാൻഡ് കോമഡി ചെയ്തിരുന്ന ആളാണ് സുബി സുരേഷ് കലാഭവൻ പ്രസാദ് ഓർത്തെടുക്കുന്നു.
സുബിയുടെ വേർപാടിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ അനുസ്മരിച്ചു.
ഒരുപിടി സ്വപ്നങ്ങൾ ബാക്കിവെച്ച് യാത്രയാകുന്ന സുബി ഈ മാസം വിവാഹത്തിനു വേണ്ടി ഒരുങ്ങുകയായിരുന്നു. സുബി എന്ന കലാകാരി എന്ന് മരണപ്പെടുമ്പോൾ
കഴിഞ്ഞവർഷം ഇതേസമയമായിരുന്നു മറ്റൊരു കലാകാരിയായ നമ്മുടെ പ്രിയപ്പെട്ട കെപിഎസിൽ ലളിത ഓർമ്മയായത്. സുബി എന്ന കലാകാരിയുടെ ചിരി മായുന്നില്ല. മലയാള സിനിമയ്ക്ക് അപ്പുറം മിമിക്രി ലോകത്ത് വലിയ നഷ്ടം തന്നെയാണ് സുബിയുടെ വേർപാട്. പ്രിയപ്പെട്ട കലാകാരിക്ക് യുട്ടോക്കിന്റെ ആദരാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *