വദന്തി – ദി ഫെബിള്‍ ഓഫ് വെലോണിയുടെ ആഗോള പ്രീമിയര്‍ പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

പുതിയ സീരീസായ വദന്തി – ദി ഫെബിള്‍ ഓഫ് വെലോണിയുടെ ആഗോള പ്രീമിയര്‍ പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം. നിരൂപക പ്രശംസ നേടിയ സുഴല്‍ – ദി വോര്‍ട്ടക്‌സിന് ശേഷം വാള്‍വാച്ചര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്‌കറും ഗായത്രിയും ചേര്‍ന്നാണ് ഈ തമിഴ് ക്രൈം ത്രില്ലര്‍, നിര്‍മ്മിച്ചിരിക്കുന്നത്.

ആമസോണ്‍ ഒറിജിനല്‍ പരമ്പരയായ വദന്തി – ദി ഫെബിള്‍ ഓഫ് വെലോനിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എസ്. ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന തമിഴ് ക്രൈം ത്രില്ലര്‍ എട്ട് എപ്പിസോഡുകളുകളായാണ് പുറത്തിറങ്ങുന്നത്.
ആമസോണ്‍ ഒറിജിനല്‍ പരമ്പരയായ തമിഴ് ക്രൈം ത്രില്ലര്‍ വദന്തി – ദി ഫെബിള്‍ ഓഫ് വെലോണിയയില്‍ എസ്. ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വാള്‍വാച്ചര്‍ ഫിലിംസിലെ പുഷ്‌കറും ഗായത്രിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആന്‍ഡ്രൂ ലൂയിസ് ആണ്. തമിഴ് സിനിമയിലെ അമൂല്യ പ്രതിഭകളായ എം. നാസര്‍, വിവേക് പ്രസന്ന, കുമാരന്‍, സ്മൃതി വെങ്കട്ട് എന്നിവരാണ് ഈ പരമ്പരയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. എട്ട് എപ്പിസോഡുകളുള്ള ഈ തമിഴ് ക്രൈം ത്രില്ലര്‍ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ഡിസംബര്‍ 2 മുതല്‍ ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളില്‍ പ്രീമിയര്‍ ചെയ്യും.
18 വയസ്സുള്ള വെലോനിയുടെ കൊലപാതകം അന്വേഷിക്കുന്ന നിശ്ചയദാര്‍ഢ്യമുള്ള ഒരു പോലീസുകാരന്‍ വിവേകിന്റെ യാത്രയിലേക്ക് ട്രെയിലര്‍ നമ്മെ കൊണ്ടുപോകുന്നു. നുണകളുടെയും വഞ്ചനയുടെയും മുഖംമൂടി അഴിച്ചുമാറ്റി, മനുഷ്യബന്ധങ്ങളുടെയും ധാരണകളുടെയും ദുര്‍ബ്ബലത പരിശോധിക്കുന്ന ഈ പരമ്പര വദന്തി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ‘കിംവദന്തി’കളാല്‍ നിറഞ്ഞതാണ്. ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് – വിവേകിന് കേസ് പരിഹരിക്കാന്‍ കഴിയുമോ? ക്രൂരമായ കുറ്റകൃത്യം നടത്തിയ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ അയാള്‍ക്ക് കഴിയുമോ? ഈ ആവേശം അയാളുടെ ജോലിയെയും വ്യക്തിജീവിതത്തെയും കുടുംബത്തെയും ബാധിക്കുമോ? ഓരോ വഴിത്തിരിവിലും ആസ്വാദകരെ ത്രസിപ്പിക്കുന്ന ഈ ക്രൈം ത്രില്ലര്‍ നിസ്സംശയം പ്രേക്ഷകരെ ആകര്‍ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *