മെഹ്ഫിൽ; വീ‍ഡിയോ ​ഗാനം പുറത്തിറങ്ങി

കൊച്ചി: പ്രശസ്ത സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം നിർവഹിച്ച മെഹ്ഫിൽ’ എന്ന
ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. കൈതപ്രം എഴുതിയ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകിയ ഗാനം പണ്ഡിറ്റ് രമേശ് നാരായണനാണ് ആലപിച്ചിരിക്കുന്നത്.

സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവും എഴുതി, വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രമാണ്’മെഹ്ഫിൽ. ഇതിലെ ജീവിതമേ,തേൻ കുമ്പിളാകുമീ…’എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്. സത്യം ഓഡിയോസാണ് പാട്ടുകൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. കൈതപ്രം രചിച്ച് ദീപാങ്കുരൻ സംഗീത സംവിധാനം നിർവഹിച്ച എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. രമേഷ് നാരായൺ, ജി വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ,വൈക്കം വിജയലക്ഷ്മി, മുസ്തഫ മാന്തോട്ടം തുടങ്ങിയവരാണ് മറ്റു ഗാനങ്ങൾ ആലപിക്കുന്നത്.

കോഴിക്കോട്ടെ മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത് ഒരുക്കിയത്. മുല്ലശേരി രാജാഗോപാലിന്റെ ജീവിതത്തിലെ ഒരു മെഹ്ഫിൽ രാവാണ് മെഹ്ഫിലിലൂടെ ജയരാജ് വരച്ചു കാട്ടുന്നത്. ഉണ്ണി മുകുന്ദൻ, മുകേഷ്, മനോജ് കെ ജയൻ,ആശാ ശരത്, വൈഷ്ണവി, സബിത ജയരാജ്, തുടങ്ങിയവരെ കൂടാതെ ഗായകരായ രമേശ് നാരായൺ, ജി വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *