ഭാരത സർക്കസിന്റെ ടീസർ പുറത്തിറങ്ങി

ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം എ നിഷാദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന ചിത്രം നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തിറക്കിയത്.

പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായമാണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ബിനു കുര്യൻ ഛായാഗ്രഹണവും ബിജിബാൽ സംഗീതവും നിർവഹിക്കുന്ന ചിത്രം ഷോബിസ് സ്റ്റുഡിയോസാണ് വിതരണം ചെയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *