പെരുന്നാള്‍ ആഘോഷമാക്കാന്‍ ബേസില്‍ ജോസഫ് ചിത്രം കഠിന കഠോരമീ അണ്ഡകടാഹം എത്തുന്നു

പെരുന്നാള്‍ ആഘോഷമാക്കാന്‍ ബേസില്‍ ജോസഫ് ചിത്രം കഠിന കഠോരമീ അണ്ഡകടാഹം എത്തുന്നു.

‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസില്‍ ജോസഫ് ആണ് റിലീസ് വിവരം പങ്കുവെച്ചത്. ബച്ചു എന്ന മുഴുനീള കഥാപാത്രത്തിലാണ് ബേസില്‍ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാകും ബേസില്‍ വരിക എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുഴു, ഉണ്ട എന്നീ ചിത്രങ്ങളിടെ രചയിതാവ് ഹര്‍ഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. അര്‍ജുന്‍ സേതു, എസ് മുണ്ടോള്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് സോബിന്‍ സോമന്‍. ഗോവിന്ദ് വസന്ത സംഗീത സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *