പഠാൻ വിവാദങ്ങൾ കത്തി നിൽക്കുന്നു; പഠാനിലെ രണ്ടാമത്തെ ഗാനവും പുറത്തിറക്കി. മിനിറ്റുകൾക്കുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാർ

വിവാദങ്ങൾക്കിടെ പത്താനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കുമ്മേസേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗാനം പുറത്തിറക്കി മിനിട്ടുകൾ കഴിയുമ്പോൾ തന്നെ ലക്ഷക്കണക്കിന് കാഴ്‍ചക്കാരെയാണ് ലഭിച്ചത്. ചൈതന്യ പ്രസാദിന്റെ വരികൾ ഹരിചരൺ ശേഷാദ്രിയും സുനിത സാരഥിയും ചേർന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ദീപികയുടെ ബിക്കിനിയുടെ നിറത്തെ ചൊല്ലി വലിയ വിവാദത്തിലായിരുന്നു. ഷാരൂഖ് ഖാൻ ചിത്രം ബഹിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്ത് എത്തിയിരുന്നു. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോൺ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. 2023 ജനുവരി 25ന് ചിത്രം പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *