നാളെ തീയേറ്ററുകളിൽ “രോമാഞ്ചം”

യുവാക്കൾക്കിടയിൽ തരംഗമാവാൻ “രോമാഞ്ചം” എത്തുന്നു. ചിത്രം നാളെ തീയേറ്ററുകളിൽ എത്തും.

ജോണ്‍പോള്‍ ജോര്‍ജ്ജ് പ്രൊഡക്ഷന്‍സിന്റെയും ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ജോണ്‍പോള്‍ ജോര്‍ജ്ജും ഗിരീഷ് ഗംഗാധരനും നിര്‍മ്മിച്ച ചിത്രം ജിതുമാധവന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

സൗബിന്‍ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍വിനോദ്, സജിന്‍ ഗോപു, എബിന്‍ ബിനൊ, ജഗദീഷ്, അനന്തരാമന്‍, ജോമോന്‍ ജോതിര്‍, അഫ്‌സല്‍, സിജുസണ്ണി, അസിംജമാല്‍, ശ്രീജിത് നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിന്‍ശ്യാം സംഗീതവും സനുതാഹിര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. 2007-ല്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന കുറച്ച് യുവാക്കളുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന ഹൊറര്‍-കോമഡി സിനിമയായാണ് രോമാഞ്ചം. വിതരണം സെൻട്രൽ പിക്ചേഴ്സ് . ചിത്രൻറെതായി പുറത്തിറങ്ങിയ “നിങ്ങൾക്കാദരാഞ്ജലി നേരട്ടെ’ “തലതെറിച്ചവർ” എന്നീ ഗാനങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.നാളെ ചിത്രത്തെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രേക്ഷകർ

Leave a Reply

Your email address will not be published. Required fields are marked *