നാനി നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‍സ്

നാനി നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‍സ് പുറത്തു. നായികയായി മൃണാൾ താക്കൂർ. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത് .

തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘നാനി 30′ എന്ന വിളിപ്പേരിലായിരിക്കും ചിത്രം താൽക്കാലികമായി അറിയപ്പെടുക. നവാഗതനായ ഷൗര്യൂവ് ആണ് ചിത്രത്തിന്റ സംവിധായകൻ. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‍സും പുറത്തുവിട്ടു .

സീതാ രാമം’ എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ മൃണാൾ താക്കൂറാണ് നാനിയുടെ നായികയാകുക. ഇതാദ്യമായിട്ടാണ് നാനിയും മൃണാൾ താക്കൂറും ഒന്നിച്ച് വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂർത്തി കെ എസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഒരൊറ്റ ചിത്രംകൊണ്ടു മലയാളികളുടെ അഭിമാനമായി മാറിയ ഹീഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *