നയൻതാരയുടെ കണക്ട് അടുത്തമാസം 22ന് തിയേറ്ററിൽ

കൊച്ചി: മായ, ഗെയിം ഓവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ കണക്ട് ഡിസംബർ 22 ന് തീയറ്റിൽ എത്തും. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകർ

നയൻതാര നായികയാവുന്ന കണക്റ്റ് എന്ന ഏറ്റവും പുതിയ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മായ, ഗെയിം ഓവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കണക്റ്റ്.ഭീതിപ്പെടുത്തുന്ന രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. 95 മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്ക് തിയറ്ററുകളിൽ ഇടവേള ഉണ്ടാകില്ല.

അനുപം ഖേർ, സത്യരാജ്, വിനയ് റായ്, നഫിസ ഹനിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംവിധായകനും കാവ്യാ രാംകുമാറും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മണികണ്ഠൻ കൃഷ്ണമാചാരിയാണ് ഛായാഗ്രാഹകൻ. പൃഥ്വി ചന്ദ്രശേഖർ സംഗീത സംവിധാനവും റിച്ചാർഡ് കെവിൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ വിഘ്നേഷ് ശിവൻ നിർമിക്കുന്ന ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *