‘തിമിംഗലവേട്ടയുടെ ‘ ചിത്രീകരണം ആരംഭിക്കുന്നു

തിരുവനന്തപുരം: അനൂപ് മേനോൻ , കലാഭവൻ ഷാജോൺ , ബൈജു സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രം ‘തിമിംഗലവേട്ടയുടെ ‘ ചിത്രീകരണം ആരംഭിക്കുന്നു.രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം വി .എം .ആർ ഫിലിംസിന്റെ ബാനറിൽ സിജി മോൻ ആണ് ചിത്രം നിർമിക്കുന്നത്.

‘തിമീംഗലവേട്ട’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ 21 തിരുവന്തപുരത്തു ആരംഭിക്കുന്നു . തലസ്ഥാനത്തു അരങ്ങേറുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളെ ആക്ഷേപ ഹാസ്യ രൂപേണയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

‘പൊളിറ്റിക്കൽ സറ്റയർ മൂവി’ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. രമേശ് പിഷാരടി, ജഗദീ
ഷ്, മണിയൻപിള്ള രാജു, നന്ദു, കോട്ടയം രമേശ്, പി.പി. കുഞ്ഞികൃഷ്ണൻ മാഷ് , രാധിക നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഹരി നാരായണന്റെ വരികൾക്ക് ബിജിപാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ ഛായഗ്രഹണം നിവഹിച്ചിരിക്കുന്നത് പ്രദീപ് നായർ ആണ് .

Leave a Reply

Your email address will not be published. Required fields are marked *