തലൈവർക്ക് ഇന്ന് പിറന്നാൾ

ചെന്നൈ: ഇന്ത്യൻ സിനിമയുടെ ‘ തലൈവൻ ‘ എന്നറിയപെടുന്ന രജനി കാന്തിന് ഇന്ന് 72 മാത് ജന്മദിനം. പ്രിയ നായകൻ്റെ ജന്മദിനം കൊണ്ടാടാൻ ഉള്ള തയാറെടുപ്പിലാണ് ആരാധകർ . # H B D Ranijikanth എന്ന ഹാഷ് ടാഗ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോ വൈറൽ ആവുകയാണ് .

വില്ലൻ, സഹനടൻ, ഹീറോ, സ്റ്റൈൽ മന്നൻ, തുടങ്ങി ‘തലൈവൻ’ എന്ന വിശേഷണത്തിൽ എത്തി നിൽക്കുകയാണ് രജനി കാന്ത് എന്ന മഹാനടൻ. തമിഴ് സിനിമയുടെ ചരിത്രമെടുത്താൽ രജനിയോളം പ്രവാഹം ഉള്ള നടൻ ഉണ്ടായിട്ടില്ല. ആത്മവിശാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് രജനികാന്ത് എന്ന നടൻ. കെ. ബാലചന്ദ്രൻ സംവിധാനം ചെയ്ത 1975 ഒക്ടോബര് 15 നു റിലീസ് ആയ ‘അപൂർവരാഗങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് രജനിയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം. ‘നേത്രികൺ’ എന്ന ചിത്രമാണ് രജനിക് ആദ്യ ബ്രേക്ക് നേടിക്കൊടുത്ത ചിത്രം. രജനി കാന്ത എന്ന നടന്റെ വളർച്ച അവിടുന്നു ആരംഭിക്കുക ആയിരുന്നു . എപ്പോൾ സിനിമയിലെ 47 ആം വർഷത്തിലും ആ പ്രഭാവത്തിനു ഒട്ടും മങ്ങൽ ഇല്ല .’ജയിലർ’ ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന രജനി ചിത്രം .

Leave a Reply

Your email address will not be published. Required fields are marked *