ട്രിപ്പിൾ റോളിൽ ടോവിനോ.

    ടോവിനോ ട്രിപ്പിൾ എത്തുന്ന ചിത്രമാണ് ‘അജയൻ്റെ രണ്ടാം മോഷണം’.യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എന്ന് നിൻ്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാലാണ് ‘അജയൻ്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്.നാല് ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ തലത്തിൽ ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്.

ടോവിനോ ട്രിപ്പിൾ എത്തുന്ന ചിത്രമാണ് ‘അജയൻ്റെ രണ്ടാം മോഷണം’.യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എന്ന് നിൻ്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാലാണ് ‘അജയൻ്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്.നാല് ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ തലത്തിൽ ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എൻ്റർടെയ്‌നറായ ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാർ എഴുതുന്നത്.കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ത്രിഡിയിൽ റിലീസിനെത്തുന്ന സിനിമയുടെ പ്രി വിഷ്വലൈസേഷൻ വിഡിയോയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.സിനിമ പകർന്നു തരാൻ പോകുന്ന ചോതിക്കാവിലെ മായക്കാഴ്ചകളുടെ തുടക്കമാണ് വിഡിയോയിലൂടെ കാണാനാകുക. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷങ്ങളിൽ.

Leave a Reply

Your email address will not be published. Required fields are marked *