ടോവിനോ തോമസ് ചിത്രത്തിൻ്റെ ആദ്യ പ്രദര്ശനത്തിനിടെ പ്രതിഷേധം

രാജ്യന്തര ചലചിത്രമേളയിൽ ടോവിനോ തോമസ് ചിത്രത്തിൻ്റെ ആദ്യ പ്രദര്ശനത്തിനിടെ പ്രതിഷേധം . റിസർവേഷൻ സംബന്ധിച്ചു പ്രേശ്നങ്ങൾക്കു പിന്നാലെയാണ് ഡെലിഗേറ്റുകൾ പ്രതിഷേധം ഉയർത്തിയത് .

‘വഴക് ‘ എന്ന ചിത്രം പ്രദർശനത്തിന് ഇടയിൽ ആയിരുന്നു പ്രതിഷേധം. സിനിമ കാണാൻ നൂറു ശതമാനവും റിസർവേഷൻ ഏർപെടുത്തിയതിനാൽ റിസർവ് ചെയ്തതെ സിനിമ കാണാൻ വന്നവർ നിരാശരായി.ഇതേ ചൊല്ലിയാണ് കാണിക്കളും സംഘടകരും തമ്മിൽ വാക്ക്‌ തർക്കം ഉണ്ടായതു . സിനിമ പ്രദർശനം കഴിഞ്ഞതിനു പിന്നാലെ നടൻ ടോവിനോക് മുന്നിലും ഡെലിഗേറ്റുകൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആയതിനാൽ നൂറിൽ അധികം പേര് ചിത്രം കാണാൻ എത്തിയിരുന്നു. എന്നാൽ റിസർവ് ചെയ്തതതിനാൽ വന്നവരോട് മടങ്ങി പോകാൻ സംഘാടകർ ആവശ്യപെട്ടു. ഇതാണ് പ്രശ്നങ്ങൾക്കു തുടക്കമായത്.

Leave a Reply

Your email address will not be published. Required fields are marked *