ചർച്ചയായി വിജയ് സേതുപതി ചിത്രം

പത്ത് വർഷങ്ങൾക്കു മുകളിലായി പല ഭാഷകളിൽ സിനിമകൾ ചെയ്‌തു മുൻനിര നായകന്മാരിൽ ഒരാളായി ഇടംപിടിച്ച തമിഴ് നടനാണ് വിജയ് സേതുപതി. കമൽ ഹാസൻ പ്രധാന കഥാപാത്രത്തിൽ എത്തിയ, ലോകേഷ് കനകരാജിൻറെ “വിക്രം” എന്ന ചിത്രമാണ് സേതുപതിയുടെ ഈ വർഷത്തെ വിജയചിത്രങ്ങളിൽ ഒന്ന്. ഇപ്പോഴിതാ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് സോഷ്യൽ മീഡിയയിൽ വിജയ് സേതുപതി പങ്കുവെച്ച സ്വന്തം ചിത്രമാണ്.

ഇൻസ്റ്റാഗ്രാമിൽ മിറർ സെൽഫി പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. സിനിമ പ്രൊമോഷൻറെ ഭാഗമായുള്ള ചിത്രങ്ങൾ അല്ലാതെ താരം തൻറെ ചിത്രങ്ങൾ പങ്കു വെക്കുന്നത് അപൂർവമാണ്. അപ്പോഴാണ് മാസങ്ങൾക്കൊടുവിൽ അദ്ദേഹം തൻറെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ശരീരഭാരം കുറച്ച് തികച്ചും വ്യത്യസ്തമായ ഒരു മേക്കോവറിലാണ്‌ ഫോട്ടോയിൽ അദ്ദേഹത്തെ കാണപ്പെടുന്നത്. വെളുത്ത ഷർട്ട് ധരിച്ചു വൈറ്റ്- റിംമ്മ്ഡ് കണ്ണട വെച്ചിട്ടുണ്ട്. പുതിയ മേക്കോവറിൽ പ്രായക്കുറവ് നന്നേ മുഖത്ത് പ്രകടമാണ്.

Leave a Reply

Your email address will not be published. Required fields are marked *