​ഗോൾഡ് ‍ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ

കൊച്ചി: പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ് സിനിമ ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീയതി പ്രഖ്യാപിച്ചത്.

ഏഴു വർഷത്തിനുശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യത് നയൻതാര പൃഥ്വിരാജ് എന്നിവർ അഭിനയിക്കുന്ന ചിത്രം ഡിസംബർ ഒന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.

സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ റിലീസ് തീയതി മാറുന്നതിന്

ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്.. ഇത്തരത്തിൽ വളരെ രസകരമായ രീതിയിലാണ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *