കിം കിയുടെ അവസാന ചിത്രം കോൾ ഓഫ് ​ഗോഡ് പ്രദർശനം നടത്തി

കിം . കി ദുക്കിനെ വിട്ടൊരു കളിക്ക് മലയാളിയില്ല : അവസാന സിനിമ ‘കോള്‍ ഓഫ് ഗോഡ്’ പ്രദർശിപ്പിച്ചപ്പോൾ തീയേറ്ററിൽ സൂചി കുത്താൻ ഇടമില്ല .

ഒന്നരമണിക്കൂറിൽ അധികം ക്യൂ നിന്നാണ് പ്രേക്ഷകർ കിമ്മിന്റെ അവസാന ചിത്രം ‘CALL OF GOD ‘ കണ്ടത്’ . ക്യു നിന്നും സീറ്റ് കിട്ടാതെ മടങ്ങിയവർ നിരവധി ആണ് . സ്വപ്നം , പ്രാകൃത , രതി , കിഴ്പ്പെടുത്തലികൾ അതിലെ സംഘര്ഷങ്ങള് അങനെ എല്ല കിം ഫോര്മുലകളും അവസാന ചിത്രത്തിൽ ഒന്ന് ചേർന്നിരുന്നു .

ഇരുപതാം വയസ്സിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമുണ്ടെന്ന കിമ്മിന്റെ വാക്കുകളോടെയാണ് സിനിമ തുടങ്ങുന്നത്. പരസ്പരം പ്രണയിക്കുന്നുണ്ടോ എന്നു തിരിച്ചറിയാനുള്ള ഒരു യുവാവിന്റെയും യുവതിയുടെയും ശ്രമങ്ങളും അതിലെ സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അതിമനോഹരമായ ഒരു കൊറിയൻ താഴ്‌വരയാണ് പതിവ് രീതിയിൽ കിം പശ്ചാത്തലം ആക്കിയിരിക്കുന്നത്.

2020 ൽ കോവിഡ് അനുബന്ധ രോഗങ്ങളുമായി മരിച്ചതിനു ശേഷം 2022 ലാണ് കോൾ ഓഫ് ഗോഡ് റിലീസ് ചെയ്യുന്നത്. കവിത പോലെ സുന്ദരമായ കറുപ്പിലും വെളുപ്പിലും സംവിധായകനായ കിം കി ദുഖ് തന്നെയാണ് ക്യാമറ ചലിപ്പിക്കുന്നത്. വെനീസ് ഉൾപ്പെടെയുള്ള ഫെസ്റ്റിവലുകളിൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ഇന്ത്യയിൽ ആദ്യമായാണ് പ്രദർശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *