കാതൽ: മമ്മൂട്ടിയുടെ ചിത്രീകരണം പൂർത്തിയായി

കൊച്ചി: ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി- ജ്യോതിക ചിത്രം കാതൽ സിനിമയിൽ മമ്മൂട്ടി വേഷമിടുന്ന കഥാപാത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

വളരെ ഊർജ്ജസ്വലരായ ടീമിനൊപ്പം പ്രവർത്തിച്ചത് താൻ ആസ്വദിച്ചുവെന്നും നടൻ പോസ്റ്റിൽ പറയുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ സഹപ്രവർത്തകർക്കായി ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്. ക്യാരവാനിൽ നിന്നിറങ്ങി മാത്യു ദേവസി, ബിഗ് ബി തീം മ്യൂസിക്കും, കാതൽ ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്് .

Leave a Reply

Your email address will not be published. Required fields are marked *