‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ക്രിസ്മസ് കരോൾ ഗാനം പുറത്തിറങ്ങി

‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ക്രിസ്മസ് കരോൾ ഗാനം പുറത്തിറങ്ങി. സന്തോഷ് വർമ്മ ചരിച്ച വരികൾ ആലപിക്കുന്നത് ബിജു നാരായൺ ആണ്. ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗം ഉണ്ടാക്കിയിരിക്കയാണ്

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ ഗാനം പുറത്തു വന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അനുശ്രീ ആണ് നായിക. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, ശ്രീകാന്ത് മുരളി, രാജേഷ് മാധവ്, ജയൻ ചേർത്തല, മാല പാർവതി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു . കെ വി അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം ആണ് നിർവ്വഹിചിരിക്കുന്നത്. കലാ സംവിധാനം രാജീവ് കോവിലകം ആണ്. ‘സബാഷ് ചന്ദ്രബോസ്’ എന്ന ചിത്രമാണ് വിഷ്ണുവിൻറേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം

Leave a Reply

Your email address will not be published. Required fields are marked *