‘കള്ളനും ഭഗവതിയും’: ആദ്യ വീഡിയോ ഗാനം റിലീസായി

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കള്ളനും ഭഗവതിയും’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.

സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് രഞ്ജിത് രാജ് സംഗീതം പകര്‍ന്ന് വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച ‘നന്മയുള്ള നാട്….’എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ചിത്രം നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും. കള്ളന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഭഗവതിയും അതുമായി ബന്ധപ്പെട്ട കഥയുമാണ് പ്രതിപാദിക്കുന്നത്.

സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കര്‍,ജയന്‍ ചേര്‍ത്തല, ജയപ്രകാശ് കുളൂര്‍,മാല പാര്‍വ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയന്‍ കെ.വി. അനില്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.

Leave a Reply

Your email address will not be published. Required fields are marked *