കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ചിമ്പുവാണ് നായകന്‍. എസ്.ടി.ആര്‍ 48 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

രാജ് കമല്‍ ഫിലിംസ് ട്വിറ്ററിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്. ഒരു അനൗണ്‍സ്‌മെന്റ് വീഡിയോയും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. ബ്ലഡ് ആന്‍ഡ് ബാറ്റില്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലൂടെ ഹിറ്റ്‌മേക്കര്‍ പദവി സ്വന്തമാക്കിയ ദേസിംഗ് പെരിയസാമിയാണ് എസ്.ടി.ആര്‍ 48 സംവിധാനം ചെയ്യുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നിലവില്‍ ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് കമല്‍ ഹാസന്‍. ഒബ്ബെലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പത്ത് തലയാണ് റിലീസിനൊരുങ്ങുന്ന ചിമ്പു ചിത്രം. ഗൗതം കാര്‍ത്തിക്, അനു സിതാര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങളില്‍.

Leave a Reply

Your email address will not be published. Required fields are marked *