ഇന്ദ്രൻസിന്റെ ‘വാമനൻ’ തീയേറ്ററിലേക്ക്

ഇന്ദ്രൻസിന്റെ ‘വാമനൻ’ തീയേറ്ററിലേക്ക് . ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘വാമനൻ’ വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുന്നു . അത്യതം ദുരൂഹത നിറഞ്ഞ ഹൊറാർ തില്ലെർ ആയാണ് ചിത്രം തീയേറ്ററിൽ എത്തുന്നത് .

ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി എ .ബി .ബിനിൽ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാമനൻ’. വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത് . ഹൈറേഞ്ചിലെ ഒരു റിസോർട് മാനേജർ ആണ് വാമനൻ , താൻ പുതിയതായി വാങ്ങിയ വീട്ടിലേക്കു കുംടുംബവുമായി താമസം മറിയാത്തതിനെ തുടർന്ന് ഉണ്ടായ സംഭവങ്ങളെ കോർത്തിണക്കി ആണ് കഥ മുന്നോട് പോകുന്നത് . അരുൺ ശിവൻ ഛായഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ സിമ ജി നായർ , നിർമൽ പാലാഴി, അരുൺ ബാബു , ജെറി തുടങ്ങിയവർ അഭിനയിക്കുന്നു . മൂവി ഗ്യാങ് പ്രൊഡക്ഷൻന്റെ ബാനറിൽ അരുൺ ബാബു ആണ് നിർമാണം. സംഗീതം മിഥുൻ ജോർജ് ആണ് .

Leave a Reply

Your email address will not be published. Required fields are marked *