ആനന്ദം പരമാനന്ദം; മറ്റൊരു ​ഹിറ്റ് ​ഗാനം കൂടി പുറത്തിറങ്ങി

കൊച്ചി: വിനീത് ശ്രീനിവാസന്‍ – ഷാന്‍ റഹ്‌മാന്‍ കൂട്ടുകെട്ടില്‍ ഷാഫി ഒരുക്കുന്ന ‘ആനന്ദം പരമാനന്ദ’ത്തിലെ മറ്റൊരു ഹിറ്റ് ഗാനം കൂടി പുറത്തിറങ്ങി.
പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രമായ ആനന്ദം പരമാനന്ദത്തിലെ അക്കരെ നിക്കണ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ ഒത്തിരി സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ഷാഫിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസും, പ്രണവം ശശിയും ചേര്‍ന്നാണ്. നിരവധി സൂപ്പര്‍ഹിറ്റുകള്‍ തന്റെ തൂലികയില്‍ നിന്ന് സമ്മാനിച്ചിട്ടുള്ള എം സിന്ധുരാജിന്റെ രചനയില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമേ അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ് ,നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ആനന്ദം പരമാനന്ദം ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *