അവധിക്കാലം കുടുംബസമേതം ചിരിച്ചുരസിക്കാന്‍ ‘വെള്ളരിപട്ടണ’ത്തിലേക്ക് പോകാം

അവധിക്കാലം കുടുംബസമേതം ചിരിച്ചുരസിക്കാന്‍ ‘വെള്ളരിപട്ടണ’ത്തിലേക്ക് പോകാം. മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ഈ പുതിയ ചിത്രം മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തും.

കുടുംബപശ്ചാത്തലത്തിലുള്ള സിനിമ ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ് നിര്‍വഹിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമ. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. മഞ്ജുവാര്യര്‍ കെ.പി.സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി.സുരേഷ് ആയി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു.

സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *