അലെജാൻഡ്രോ ലോയ്‌സ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയൻ ചിത്രം ഉതമയ്ക്ക് സുവർണ ചകോരം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ബൊളീവിയൻ ചിത്രം ‘ഉതമ’ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണ ചകോര പുരസ്‌കാരം നേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്പകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് പ്രേക്ഷക പുരസ്ക്കാരം ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ് മഹേഷ് നാരായണന്റെ ‘അറിപ്പ്’ നേടി.

അലെജാൻഡ്രോ ലോയ്‌സ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയൻ ചിത്രം ‘ഉതമ’ മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോര പുരസ്‌കാരം നേടി. കൊടും വരൾച്ചയെ അതിജീവിക്കേണ്ടി വരുന്ന ബൊളീവിയൻ മലനിരകളിൽ നിന്നുള്ള വൃദ്ധ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. അവരുടെ ചെറുമകന്റെ വരവാണ് കഥയുടെ ബാക്കി ഭാഗം.

ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ് മഹേഷ് നാരായണന്റെ ‘അറിപ്പ്’ നേടി. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്പകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് പ്രേക്ഷക പുരസ്ക്കാരം ലഭിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം പുരസ്കാരം ടർക്കിഷ് സംവിധായകൻ ടെയ്ഫുൻ പിർസെലിമോഗ്ലു നേടി. കൊലപാതകത്തിന് സാക്ഷിയായ ഒരാളുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സിനിമ. ലസ്തീൻ നഗരത്തെ പശ്ചാത്തലമാക്കി ‘ആലം’ എന്ന അറബി ചിത്രം സംവിധാനം ചെയ്ത ഫിറാസ് ഖൗരി മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു, അദ്ദേഹത്തിന്റെ ചിത്രത്തിന് മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്‌പാക് അവാർഡ് ലഭിച്ചു.

അതേസമയം, വിജയ് സേതുപതിയും നിത്യ മേനോനും അഭിനയിച്ച (19) (1) (എ) എന്ന ചിത്രത്തിന് മലയാളി സംവിധായിക ഇന്ദു വി എസ് മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി അവാർഡ് നേടി.

Leave a Reply

Your email address will not be published. Required fields are marked *