അഭിനയത്തിനു ബ്രേക്ക്; ആമിര്‍ ഖാന്‍

ചിത്രത്തിനായി എന്ത് വ്യത്യസ്തതയും പരീക്ഷിക്കാന്‍ മടിയില്ലാത്ത ബോളിവുഡ് താരമാണ് ആമീര്‍ ഖാന്‍ അനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ആമിര്‍ ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. താന്‍ സിനിമാ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ പോകുകയാണ്, അമ്മയ്ക്കും മക്കള്‍ക്കും ഒപ്പം കഴിയാന്‍ വേണ്ടിയാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത് എന്നാണ് ആമിര്‍ അറിയിക്കുന്നത്.
എന്നാല്‍ ഇതിനര്‍ത്ഥം സിനിമാ മേഖലയില്‍ നിന്നും തീരെ അകലുന്നു എന്നല്ല. ആമിര്‍ നിര്‍മ്മിക്കുന്ന ‘ചാമ്പ്യന്‍സ്’ എന്ന ചിത്രത്തിന്റെ പിന്നണിയില്‍ താരം സജീവമാണ്.അതിനൊപ്പം നല്ല സിനിമകള്‍ നിര്‍മിക്കുമെന്നും ആമിര്‍ പറഞ്ഞു. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ലാല്‍ സിങ് ഛദ്ദയുടെ പരാജയത്തിനു ശേഷമാണ് ആമിറിന്റെ ഞെട്ടിക്കുന്ന തീരുമാനം

35 വര്‍ഷത്തോളം നീണ്ട കരിയറില്‍ ആദ്യമായാണ് താന്‍ ബ്രേക്കെടുക്കുന്നത് എന്നാണ് ആമിര്‍ ഖാന്‍ വ്യക്തമാക്കുന്നത്. ജോലി ചെയ്യുമ്പോള്‍ ശ്രദ്ധ മുഴുവന്‍ അതിലാകും. അതിനാല്‍ ജീവിതത്തെ മറ്റൊരു വഴിയിലൂടെ കാണാന്‍ താല്‍പര്യപ്പെടുന്നതായും അടുത്ത വര്‍ഷങ്ങളിലൊന്നും അഭിനയിക്കുന്നില്ലെന്നാണ് ആമിറിന്റെ തീരുമാനം. ആമിര്‍ നായകനായി അവസാനമായി റിലീസ് ചെയ്ത ‘ലാല്‍ സിംഗ് ഛദ്ദ’ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. നടി രേവതി സംവിധാനം ചെയ്ത കാജോള്‍ നായികയായ സലാം വെങ്കിയില്‍ താരം അതിഥി താരമായി എത്തിയിരുന്നു.

2008ല്‍ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ചിത്രത്തിന്റെ റീമേക്കായി എത്തുന്ന ചാംപ്യന്‍സിലും ആമിര്‍ അഭിനയിച്ചേക്കില്ല. ആര്‍.എസ്. പ്രസന്ന സംവിധാനം ചെയ്യുന്ന സിനിമയില്‍ ആമിര്‍ ഖാന്‍ നായകനായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അഭിനയിക്കുന്നതിനു പകരം ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നു എന്നാണ് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ ആമിര്‍ വെളിപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *