ജൂണ്‍ 11 നാണ് മത്സരം

    യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫുട്‌ബോള്‍ ലോകകപ്പിന്റെ വേദികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 11ന് മെക്‌സിക്കോയിലെ അസ്‌ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം......

യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫുട്‌ബോള്‍ ലോകകപ്പിന്റെ വേദികള്‍ പ്രഖ്യാപിച്ചു.ജൂണ്‍ 11ന് മെക്‌സിക്കോയിലെ അസ്‌ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.ഫൈനല്‍ ജൂലൈ 19ന് ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കും.39 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 48 ടീമുകള്‍ കളിക്കും.

മുന്‍പ് 1970ലും 1986ലും മെക്‌സിക്കോ ലോകകപ്പിന് വേദിയായിട്ടുണ്ട്.1994ല്‍ യുഎസിലും ലോകകപ്പ് നടന്നിട്ടുണ്ട്. എന്നാല്‍ കാനഡയില്‍ ആദ്യമായാണ് ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയതിനുശേഷം നടക്കുന്ന ആദ്യ ലോകകപ്പിന് മൂന്നു രാജ്യങ്ങളിലെ 16 നഗരങ്ങളാണ് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിനു വേദിയാവുന്ന അസ്‌ടെക്ക 87,500 പേരെ ഉള്‍ക്കൊള്ളും. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങളെല്ലാം യുഎസിലാണ് നടക്കുക.

ഫൈനല്‍ നടക്കുന്ന മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ 82,500 പേര്‍ക്ക് ഇരിക്കാനാവും. അമേരിക്കന്‍ നാഷനല്‍ ഫുട്‌ബോള്‍ ലീഗില്‍ ന്യൂയോര്‍ക്ക് ജയന്റ്‌സ്, ന്യൂയോര്‍ക്ക് ജെറ്റ്‌സ് എന്നിവയുടെ ഹോം ഗ്രൗണ്ടാണിത്. 2016ലെ കോപ അമേരിക്ക ഫൈനലിനും വേദിയായത് മെറ്റ്ലൈഫ് സ്റ്റേഡിയമാണ്. ടീമുകളുടെ എണ്ണം കൂടിയതോടെ ടൂര്‍ണമെന്റില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 24 മത്സരങ്ങള്‍ അധികമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *