ക്രിക്കറ്റ് ലോകകപ്പ് ; ഇന്ത്യ-ന്യൂസീലൻഡ് ഇഞ്ചോടിഞ്ച് പോരാട്ടം

    ക്രിക്കറ്റിലെ രണ്ട് വമ്പന്മാരാണ് ഇന്ത്യയും ന്യൂസീലൻഡും. 2019 ലോകകപ്പ് സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയെങ്കിലും ടീം ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. 2019-ന്റെ ബാക്കിയെന്നോണം വീണ്ടും 2023 ലോകകപ്പിലും മറ്റൊരു ഇന്ത്യ-ന്യൂസീലൻഡ് സെമി ഫൈനലിന് വേദിയൊരുങ്ങുകയാണ്.....

ക്രിക്കറ്റിലെ രണ്ട് വമ്പന്മാരാണ് ഇന്ത്യയും ന്യൂസീലൻഡും.2019 ലോകകപ്പ് സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയെങ്കിലും ടീം ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു.2019-ന്റെ ബാക്കിയെന്നോണം വീണ്ടും 2023 ലോകകപ്പിലും മറ്റൊരു ഇന്ത്യ-ന്യൂസീലൻഡ് സെമി ഫൈനലിന് വേദിയൊരുങ്ങുകയാണ്.കരുത്തരായ ഇരുടീമുകളും മുംബൈ വാംഖെഡെ സ്റ്റേഡിയത്തിൽ ഇന്ന് കൊമ്പുകോർക്കുമ്പോൾ പ്രവചനങ്ങൾ അസാധ്യം.

ഈ ലോകകപ്പിലെ ഏറ്റവും സ്ഥിരതയാർന്ന ടീമായ ഇന്ത്യ തുടർച്ചയായ ഒൻപത് കളികൾ വിജയിച്ചാണ് സെമിയിലെത്തിയത്.ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കും ന്യൂസീലൻഡിനും മികച്ച റെക്കോഡുകളാണുള്ളത്.ഇന്ത്യ രണ്ട് തവണ കിരീടത്തിൽ മുത്തമിട്ടപ്പോൾ ന്യൂസീലൻഡിന് ഇതുവരെ കിരീടമുയർത്താനായിട്ടില്ല.ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ നാല് വിക്കറ്റിന് കിവീസിനെ തകർക്കുകയും ചെയ്തു.മറുവശത്ത് ന്യൂസീലൻഡ് നാലാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്.

ഇരുടീമുകളുടെയും ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ന്യൂസീലൻഡും ഇന്ത്യയും തുല്യശക്തികൾ തന്നെയാണ്.13 ലോകകപ്പുകളിൽ എട്ടിലും ഇന്ത്യ സെമിയിലെത്തിയിട്ടുണ്ട്.1983, 87, 96, 2003, 2011, 15, 19, 23 വർഷങ്ങളിലെ ലോകകപ്പുകളിൽ ഇന്ത്യ അവസാന നാലിലെത്തി.അതിൽ ഏഴുസെമികളിൽ മൂന്നെണ്ണത്തിൽ ടീം ജയിച്ചു.നാലെണ്ണത്തിൽ പരാജയപ്പെട്ടു.1983-ലും 2011-ലും ഇന്ത്യ കിരീടം നേടിയപ്പോൾ 2003 ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടു.

സെമിയിൽ ഇതുവരെ ഒരേയൊരു തവണയാണ് ഇന്ത്യയും ന്യൂസീലൻഡും പരസ്പരം മത്സരിച്ചത്.അതിൽ ന്യൂസീലൻഡ് വിജയിക്കുകയും ചെയ്തു.2019 സെമിയിൽ ഇന്ത്യയെ 18 റൺസിനാണ് കിവീസ് പരാജയപ്പെടുത്തിയത്. ഐ.സി.സി.ടൂർണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളിൽ ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് അത്ര മികച്ച റെക്കോഡല്ല ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *