തിളങ്ങാൻ അവർ 5 പേർ

    ട്വന്റി 20 ലോകകപ്പിൽ തിളങ്ങുന്ന കളിക്കാർ ആരൊക്കെയാവും. വമ്പൻ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നവർ നിരാശപ്പെടുത്തുമോ? അരങ്ങേറ്റക്കാരുടെ പ്രകടനം എത്രത്തോളമായിരിക്കും.

ട്വന്റി 20 ലോകകപ്പിൽ തിളങ്ങുന്ന കളിക്കാർ ആരൊക്കെയാവും. വമ്പൻ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നവർ നിരാശപ്പെടുത്തുമോ? അരങ്ങേറ്റക്കാരുടെ പ്രകടനം എത്രത്തോളമായിരിക്കും. ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സിൽ ഈ ചോദ്യങ്ങൾ എല്ലാം ഉണ്ടാവും. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധ്യതയുള്ള 5 താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

ഡേവിഡ് വാർണർ

എത് ടീമും കൊതിക്കുന്ന ഒന്നാം തരം ഓപ്പണിം​ഗ് ബാറ്റർ. കഴിഞ്ഞ ലോകകപ്പിൽ 289 റൺസുമായി റൺവേട്ടയിൽ രണ്ടാമത്. ഒന്നാമതുള്ള പാക് ക്യാപ്റ്റൻ ബാബർ അസമിനേക്കാൾ 14 റൺസ് മാത്രം കുറവ്. ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കാൻ ഓസ്ട്രേലിയയെ സഹായിച്ചത് വാർണറുടെ ഇടംകൈ കരുത്താണ്. സ്വന്തം നാട്ടിൽ മറ്റാരേക്കാളും അപകടകാരിയാണ് വാർണർ.

വാനിന്ദു ഹസരം​ഗ

8 കളിയിൽ നിന്ന് 16 വിക്കറ്റുമായി കഴിഞ്ഞ എഡിഷനിൽ ഒന്നാമതെത്തിയ താരം. കഴിഞ്ഞ ഏഷ്യാ കപ്പിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം. ഓസ്ട്രേലിയൻ പിച്ച് ഹസരം​ഗയിലെ സ്പിന്നർക്ക് ഏറെ അനൂകൂലമാകുമെന്ന് വിലയിരുത്തൽ.

ജോസ് ബട്ലർ

രാജസ്ഥാൻ റോയൽസിനെ ഒറ്റയ്ക്ക് ഫൈനലിലെത്തിച്ച ബാറ്റിം​ഗ് പവർ. ടച്ച് ആയിക്കഴിഞ്ഞാൽ എതിർ നിരയിൽ സർവ്വനാശം വിതച്ചായിരിക്കും ഇം​ഗ്ലീഷ് ക്യാപ്റ്റൻ തിരിച്ച് കയറുക. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ സെഞ്ചുറിയടിച്ച ഏക താരം.

സൂര്യകുമാർ യാദവ്

ഇന്ത്യൻ ടീമിലെ പുതിയ താരോദയം. റൺസ് കണ്ടെത്താൻ സഹകളിക്കാർ വിഷമിക്കുമ്പോൾ ഏത് ​ഗ്രൗണ്ടിലും സൂര്യ തനത് ശൈലിയിൽ ബാറ്റ് വീശുന്നു. ഈ മാസ്മരിക പ്രകടനം സൂര്യ കുമാർ യാദവിന് ട്വന്റി 20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനവും നേടിക്കൊടുത്തു.

മുഹമ്മദ് റിസ്വാൻ

ലോക ഒന്നാം നമ്പർ ട്വന്റി 20 ബാറ്റർ. മറികടന്നത് നാളുകളായി ആ സ്ഥാനം അലങ്കരിക്കുന്ന സഹതാരം ബാബർ അസമിനെ. അതുകൊണ്ട് തന്നെ പാകിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകളെല്ലാം ഈ ഓപ്പണറുടെ ബാറ്റിം​ഗിനെ ആശ്രയിച്ചിരിക്കുന്നത്. കഴിഞ്ഞ എഡിഷനിൽ റൺ വേട്ടയിൽ ബാബറിനും വാർണർക്കും പിന്നിൽ മൂന്നാം സ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *