എന്തായിരുന്നു ആ പൊരിഞ്ഞ ചര്‍ച്ച?

    ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും തമ്മില്‍ നടന്ന ചൂടേറിയ ചര്‍ച്ച എന്തായിരുന്നു. ലോകകപ്പിലെ ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം കഴിഞ്ഞതോടെ ആരാധകരുടെ ചോദ്യമാണിത്.....ഞായറാഴ്ച ധര്‍മശാലയിലായിരുന്നു ന്യൂസിലാന്‍ഡിനെതിരായ മത്സരം......

ന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും തമ്മില്‍ നടന്ന ചൂടേറിയ ചര്‍ച്ച എന്തായിരുന്നു.ലോകകപ്പിലെ ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം കഴിഞ്ഞതോടെ ആരാധകരുടെ ചോദ്യമാണിത്.ഞായറാഴ്ച ധര്‍മശാലയിലായിരുന്നു ന്യൂസിലാന്‍ഡിനെതിരായ മത്സരം.മത്സരത്തില്‍ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു.ബൗളിംഗ് തിരഞ്ഞെടുത്ത രോഹിത്തും സംഘവും തുടക്കത്തില്‍ തന്നെ രണ്ട് കീവീസ് ബാറ്റര്‍മാരെ കൂടാരംകയറ്റി സ്വപ്നതുല്യമായ തുടക്കം കുറിച്ചു.എന്നാല്‍ ഡാരില്‍ മിച്ചലും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് നൂറ് റണ്‍സിലധികം കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ന്യൂസിലാന്‍ഡ് വീണ്ടും ട്രാക്കിലെത്തി.

ഇതോടെ ഇരുവരും മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധത്തിലാക്കി.സ്‌കിപ്പര്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഇടയില്‍ അല്‍പം പിരിമുറുക്കം ഉണ്ടാക്കിയ ഓവറുകള്‍കൂടിയായിരുന്നു ഇത്.ഇതിനിടയിലാണ് രോഹിതും കോലിയും തമ്മില്‍ ചൂടേറിയ ചര്‍ച്ച നടന്നത്.ഇതുമായി ബന്ധപ്പെട്ട ക്ലിപ് അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഷെയര്‍ ചെയ്തു.മത്സരത്തിന്റെ 32ാം ഓവറിലാണ് പൊരിഞ്ഞ ചര്‍ച്ച നടന്നത്.എന്നാല്‍ വിരാട് കോലി പറയുന്ന കാര്യങ്ങള്‍ രോഹിത്തിന് ബോധ്യമായില്ലെന്ന് മുഖഭാവത്തില്‍നിന്ന് വ്യക്തം.

കോലി പറയുന്നത് കേള്‍ക്കാന്‍ രോഹിത് തയ്യാറല്ലെന്നായിരുന്നു ഒരു ആരാധകന്‍ ഇതേക്കുറിച്ചുള്ള കമന്റ്.നാലു വിക്കറ്റിനായിരുന്നു ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ വിജയം.കീവീസ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം കോലിയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മറികടന്നത്.95 റണ്‍സ് എടുത്ത കോലി സെഞ്ചുറി തികയ്ക്കാതെ പുറത്തായത് മാത്രമാണ് ആരാധകരെ നിരാശപ്പെടുത്തിയത്.ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ കോലി ന്യൂസിലാന്‍ഡിനെതിരെയും മൂന്നക്കം കടന്നിരുന്നുവെങ്കില്‍ സച്ചിന്റെ റെക്കോഡിന് ഒപ്പമെത്തിയേനേ കീവീസ്.

Leave a Reply

Your email address will not be published. Required fields are marked *