ആരാധകര്‍ക്കൊപ്പം ചെലവഴിച്ച് റാഷിദ് ഖാന്‍…..

    കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് സന്നാഹ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചെങ്കിലും ആരാധകരെല്ലാം ഡബിള്‍ സന്തോഷത്തിലാണ് മടങ്ങിയത്.....സന്തോഷത്തിന് കാരണം മറ്റൊന്നുമല്ല, അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ആരാധകരോടൊപ്പം ചിലവഴിച്ചതിനാലാണ്. ഗ്യാലറിയിലുണ്ടായിരുന്നത് ചുരുക്കം ചില ആരാധകരായിരുന്നുവെങ്കിലും, റാഷിദ് ഖാന്‍ അവര്‍ക്കായി അല്‍പസമയം പങ്കുവച്ചു......

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് സന്നാഹ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചെങ്കിലും ആരാധകരെല്ലാം ഡബിള്‍ സന്തോഷത്തിലാണ് മടങ്ങിയത്.സന്തോഷത്തിന് കാരണം മറ്റൊന്നുമല്ല,അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ആരാധകരോടൊപ്പം ചിലവഴിച്ചതിനാലാണ്.ഗ്യാലറിയിലുണ്ടായിരുന്നത് ചുരുക്കം ചില ആരാധകരായിരുന്നുവെങ്കിലും,റാഷിദ് ഖാന്‍ അവര്‍ക്കായി അല്‍പസമയം പങ്കുവച്ചു.അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും, ചിലര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു.

കൂട്ടത്തില്‍ ആരാധകരോട് കുശലം ചോദിക്കാനും റാഷിദ് മറന്നില്ല.ആ കുശലം പറച്ചില്‍ തന്നെയായിരുന്നു ഏറെ രസകരം.ആരാധകര്‍ റാഷിദിനെ മലയാളം പറഞ്ഞുകൊടുത്ത് മറുപടി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.അതില്‍ ഒരു ആരാധകന്‍ എങ്ങനെയരിക്കുന്നു, സുഖമാണോ? എന്ന ചോദിക്കുന്നുണ്ട്.നല്ലതെന്ന് റാഷിദ് ഖാന്‍ മറുപടിയും പറയുന്നുണ്ട്.റാഷിദ് തിരിച്ച് ചോദിക്കുന്നത് ഇങ്ങനെയാണ്.”ഹൗ ആര്‍ യു എന്ന് കേരളത്തില്‍ എങ്ങനെയാണ് ചോദിക്കുന്നത്?” എന്ന്. ‘സുഖമാണോ’ എന്നാണ് ചോദിക്കേണ്ടതെന്ന് ആരാധകര്‍ മറുപടി പറയുന്നു.ഇങ്ങനെ ചോദിക്കുമ്പോള്‍ ‘സുഖമാണ്…’ എന്നാണ് മറുപടി പറയണമെന്നും ആരാധകര്‍ റാഷിദിനെ പഠിപ്പിക്കുന്നു.

സുഖമാണ്… എന്ന് റാഷിദ് മലയാളത്തില്‍ പറഞ്ഞു നോക്കുന്നുമുണ്ട്.ഇതിന്റ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ വൈറലാവുകയും ചെയ്യ്തു.കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല.താരങ്ങളില്‍ മിക്കവരും ഡ്രസിംഗ് റൂമില്‍ തന്നെയാണ് സമയം ചെലവിട്ടത്.ഒരുവേളയില്‍ മഴ നിന്നെങ്കിലും ഗ്രൗണ്ട് മത്സരം തുടങ്ങാനുള്ള പാകത്തിലായിരുന്നില്ല.ഇതോടെ താരങ്ങള്‍ ഹോട്ടലുകളിലേക്ക് മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *