‘അത്‌ലറ്റിക്ക് ഓഫ് ദി ഇയര്‍’ പുരസ്ക്കാര പട്ടികയിൽ ഇടം പിടിച്ച് നീരജ് ചോപ്ര

ലോക അത്ലലറ്റിക് ഫെഡറേഷൻ നൽകുന്ന അത്‌ലറ്റിക്ക് ഓഫ് ദി ഇയര്‍ പുരസ്ക്കാര പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്ര.പുരുഷ വിഭാഗത്തിൽ മറ്റു നാലുപേർക്കൊപ്പമാണ് നീരജ് ഇടം നേടിയത്.ഫ്രാൻസിലെ മൊണോക്കോയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്.

ഒളിംപിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റ്, ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരൻ, ഡയമണ്ട് ലീഗിലെ നേട്ടം തുടങ്ങി ഒരുപിടി റെക്കോർഡുകൾ ഇതിനകം നീരജ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.ഏഷ്യൻ ഗെയിംസിലും സ്വർണ മെഡൽ ജേതാവും നിലവിൽ ജാവലിൻ ത്രോയിൽ ലോക ഒന്നാം നമ്പർ താരവുമാണ് നീരജ്.പുരസ്കാര നേട്ടത്തിലൂടെ പുതിയ ഉയരങ്ങൾ കീഴടക്കാൻ നീരജിനാവുമോ എന്ന കാത്തിരിപ്പിലാണ് കായിക ലോകം.

Leave a Reply

Your email address will not be published. Required fields are marked *