പന്തെറിഞ്ഞും, പന്തടിച്ചും കിങ് കോലി….

    ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ നാലാം മത്സരം ഒടുവില്‍ വിരാട് കോലിയും ബംഗ്ലാദേശും തമ്മിലുള്ള പോരായിമാറുകയായിരുന്നു.....നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം കോലി പന്തെറിഞ്ഞു.....

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ നാലാം മത്സരം ഒടുവില്‍ വിരാട് കോലിയും ബംഗ്ലാദേശും തമ്മിലുള്ള പോരായിമാറുകയായിരുന്നു.ഇന്ത്യയുടെ ജയം ആണോ കോലിയുടെ സെഞ്ച്വറി ആണോ ആദ്യം സംഭവിക്കുക എന്നത് മാത്രമായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുണ്ടായിരുന്നത്.രണ്ടും ഒരുമിച്ച് സംഭവിച്ചപ്പോള്‍ പൂനയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ആര്‍ത്തിരമ്പി.മത്സരത്തില്‍ സംഭവിച്ച ട്വിസ്റ്റുകള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ വിരുന്നു തന്നെയായിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്കായി സൂപ്പര്‍താരം വിരാട് കോഹ്ലി പന്തെറിയാന്‍ എത്തിയതാണ് കാണികള്‍ക്ക് അപ്രതീക്ഷിതമായി ലഭിച്ച വിരുന്നായി മാറിയത്.അങ്ങനെ നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം കോലി പന്തെറിഞ്ഞു.ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കോലിയെ പന്തെറിയാന്‍ ഏല്‍പ്പിക്കുകയായിരുന്നു.ഹാര്‍ദിക് തന്റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് പന്തെറിഞ്ഞ് പിന്‍മാറുകയായിരുന്നു.ശേഷിക്കുന്ന മൂന്ന് പന്തുകളെറിഞ്ഞ കോലി രണ്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

മത്സരത്തിന് ശേഷവും കോലി പന്തെറിയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.ഏറെ കാലത്തിന് ശേഷം കോലി പന്തെറിയുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നു.285 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള കോലി ഏകദിനത്തില്‍ നാല് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.15 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്തെറിയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.വരും മത്സരങ്ങളില്‍ രോഹിത് പന്തെറിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *