അങ്കത്തിനൊരുങ്ങി ഗ്രീൻഫീൽഡ്

    തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക T20 പരമ്പരയിലെ ആദ്യ മത്സരം.ഓസ്ട്രേലിയക്കെതിരായ T20 പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുന്നത്.

കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി കൊണ്ട് ഒരു T20 മത്സരം കൂടി ഇന്ന് അരങ്ങേറുകയാണ്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക T20 പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്.
2019 ആണ് ഇവിടെ അവസാനമായി ഒരു T20 മത്സരം നടന്നത്. ഏതാണ്ട് 35000 കാണികളെ വഹിക്കാനുള്ള ശേഷി ഈ സ്റ്റേഡിയത്തില്‍ ഉണ്ട്. ഓസ്‌ട്രേലിയക്കെതിരായ T20 പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുന്നത്. എന്നാല്‍ ഏറെ സുസജ്ജമായ ബാറ്റിംഗ് നിര ഉണ്ടെങ്കിലും ബൗളിംഗ് നിര നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. സ്പിന്നര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ച വെക്കുന്നത് എങ്കിലും ഇന്ത്യന്‍ പേസ് നിര കഴിവ് പുറത്തെടുക്കുന്നില്ല. T20 വേള്‍ഡ് കപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയും ഇതാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ ചെണ്ടയായി മാറി എന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. ഡെത്ത് ഓവറുകളിലെ മോശം പ്രകടനമാണ് ഇതിനൊരു കാരണം. ഓസീസുമായുള്ള അവസാനമത്സരത്തില്‍ നാലോവറില്‍ 50 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാതെയാണ് ബുമ്ര കളിക്കളം വിട്ടത്. നാല് ഓവറില്‍ 52 വഴങ്ങിയ ഭുവനേശ്വര്‍ കുമാറും നിരാശപ്പെടുത്തി. ഹര്‍ഷല്‍ പട്ടേലും ഉമേഷ് യാദവും ഇവരുടെ പാതയില്‍ തന്നെ. ബാറ്റ്‌സ്മാന്‍മാരുടെ കഴിവ് ഒന്നുകൊണ്ടുമാത്രമാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യക്ക് നേടാനായത്.
ഏതാണ്ട് ഇതേ നിരയുമായി തന്നെയാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഒക്ടോബറില്‍ നടക്കുന്ന T20 ലോകകപ്പ് വിജയിക്കാന്‍ ഇന്ത്യയ്ക്ക് അനിവാര്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *