വിജയ ലക്ഷ്യവുമായി ഇരുവരും ഇറങ്ങുമ്പോള്‍….

    ഐസിസി പതിമൂന്നാം ക്രിക്കറ്റ് ലോകകപ്പിലെ പതിനഞ്ചാം മത്സരത്തില്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.....മുന്‍ ചാമ്പ്യന്മാരായ രണ്ട് ടീമുകളും ഇത്തവണത്തെ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇരുവരും ഇതുവരെ വിജയിച്ചിട്ടില്ല എന്നത് മത്സരത്തിന് ആവേശം കൂട്ടുന്നതാണ്.....

സിസി പതിമൂന്നാം ക്രിക്കറ്റ് ലോകകപ്പിലെ പതിനഞ്ചാം മത്സരത്തില്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മുന്‍ ചാമ്പ്യന്മാരായ രണ്ട് ടീമുകളും ഇത്തവണത്തെ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇരുവരും ഇതുവരെ വിജയിച്ചിട്ടില്ല എന്നത് മത്സരത്തിന് ആവേശം കൂട്ടുന്നതാണ്.ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ ഇന്ത്യയോടും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടിരുന്നു.ശ്രീലങ്ക ആകട്ടെ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പിന്നെ പാക്കിസ്ഥാനോടും തോറ്റു.ശ്രീലങ്കയും ഓസിസും തമ്മിലുള്ള നേര്‍ക്കുനേര്‍ ലോകകപ്പ് പോരിന് അര നൂറ്റാണ്ടിനോട് അടുത്ത ചരിത്രമാണുള്ളത്.

48 വര്‍ഷം മുന്‍പത്തെ പ്രാഥമിക ഏക ദിന ലോകകപ്പില്‍ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയിച്ചത് ഓസ്‌ട്രേലിയ ആണ്. അന്ന് ടെസ്റ്റ് പദവി പോലും ഇല്ലാതിരുന്ന ലങ്കയ്‌ക്കെതിരെ അണിനിരന്നത് ഗ്രെഗ് ചാപ്പല്‍, അലന്‍ ടര്‍ണര്‍,ഡെഡന്നിസ് ലില്ലി, ജെഫ് തോംസണ്‍, തുടങ്ങിയ ഇതിഹാസ നിരയാണ്. പിന്നീട് 9 തവണ കൂടി ഇരുവരും ഏറ്റുമുട്ടിയെങ്കിലും ശ്രീലങ്ക ജയിച്ചത് ഒരു കളിയില്‍ മാത്രം. 1996ല്‍ കിരീടം നേടിയ ഫൈനലില്‍ 2007 ശ്രീലങ്കയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തുല്യശക്തികളുടെ പോരാട്ടം എന്ന് പറയാനൊക്കില്ല.

അല്പം മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയ ആണ്.എന്നാല്‍ സ്വന്തം നാട്ടില്‍ ഏതു വമ്പന്‍മാരെയും മുട്ടുകുത്തിച്ച് ശേഷിയുള്ള ലങ്കയ്ക്ക് നാട്ടിലെ സമാന സ്വഭാവമുള്ള പിച്ചാണ് ഇന്ത്യയില്‍ എന്നത് അനുകൂല ഘടകമാണ്. പക്ഷേ എതിരാളികള്‍ ഓസിസാണ.് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിര സാന്നിധ്യമായ താരങ്ങളാണ് ഓസ്‌ട്രേലിയന്‍ പട്ടികയിലെ പ്രബല താരങ്ങള്‍. അതിനാല്‍ ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം ശരിക്ക് പഠിച്ചിട്ടുള്ളവരാണ്. ഈയൊരു ഘടകം കൂടി ചേരുമ്പോള്‍ ശ്രീലങ്കയാണ് കൂടുതല്‍ ബുദ്ധിമുട്ടിലാകുക. പക്ഷേ തുടക്കത്തിലെ രണ്ടു മത്സരങ്ങള്‍ തുടരെത്തുടരെ തോറ്റതിന്റെ ക്ഷീണം ഇരുവര്‍ക്കും ഉണ്ട.് ആ സമ്മര്‍ദ്ദം അതിജീവിക്കുന്നവര്‍ ആകും ഇന്നത്തെ വിജയി.

Leave a Reply

Your email address will not be published. Required fields are marked *