ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്ററായി ഏകദിന ലോകകപ്പിനിറങ്ങാമെന്ന മോഹം പൂവണിയാതെ ശുഭ്മാന്‍ ഗില്‍

    ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്ററായി ഏകദിന ലോകകപ്പിനിറങ്ങാമെന്ന മോഹം പൂവണിയാതെ ശുഭ്മാന്‍ ഗില്‍...പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം തന്നെയായിരിക്കും ലോകകപ്പിനിറങ്ങുമ്പോഴും ഒന്നാം നമ്പര്‍ സ്ഥാനത്ത്...

സിസി ഏകദിന റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്ററായി ഏകദിന ലോകകപ്പിനിറങ്ങാമെന്ന മോഹം പൂവണിയാതെ ശുഭ്മാന്‍ ഗില്‍.പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം തന്നെയായിരിക്കും ലോകകപ്പിനിറങ്ങുമ്പോഴും ഒന്നാം നമ്പര്‍ സ്ഥാനത്ത്.ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തിളങ്ങിയിരുന്നെങ്കില്‍ ഗില്ലിന് ലോകകപ്പിന് മുമ്പ് ഒന്നാം നമ്പറിലെത്താനുള്ള അവസരമുണ്ടായിരുന്നു.എന്നാല്‍ മൂന്നാം ഏകദിനത്തില്‍ ഗില്ലിന് വിശ്രമം അനുവദിച്ചതിനാല്‍ തല്‍ക്കാലം ബാബറിന്റെ ഒന്നാം റാങ്ക് മാറില്ല.ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 63 പന്തില്‍ 74 റണ്‍സടിച്ച ഗില്‍ രണ്ടാം മത്സരത്തില്‍ 97 പന്തില്‍ 104 റണ്‍സടിച്ചിരുന്നു.

ഗില്ലിന്റെ കരിയറിലെ ആറാം ഏകദിന സെഞ്ചുറിയാണിത്.ഐസിസി ഏകദിന റാങ്കിംഗില്‍ നിലവില്‍ 857 റേറ്റിംഗ് പോയന്റുള്ള ബാബര്‍ ഒന്നാം സ്ഥാനത്തും 814 റേറ്റിംഗ് പോയന്റുമായി ഗില്‍ രണ്ടാം സ്ഥാനത്തുമായി.നിലവില്‍ ബൗളിംഗ് റാങ്കിംഗില്‍ മുഹമ്മദ് സിറാജ് ആണ് ഒന്നാം സ്ഥാനത്ത്.ലോകകപ്പിന് മുമ്പ് ഒന്നാം സ്ഥാനത്ത് ഗില്ലും എത്തിയിരുന്നെങ്കില്‍ ബാറ്റിംഗിലും ബൗളിംഗിലും ടീം റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്തുക എന്ന അപൂര്‍വ നേട്ടം ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു.

ഐപിഎല്ലിലെ മിന്നും പ്രകടനത്തിനുശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിറം മങ്ങിയ ശുഭ്മാന്‍ ഗില്ലിന്റെ ഫോം ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചിരുന്നു.എന്നാല്‍ ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ അര്‍ധസെഞ്ചുറിയുമായി ഫോമിലായ ഗില്‍ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ അര്‍ധസെഞ്ചുറിയും ബംഗ്ലാദേശിനെതിരെ സെഞ്ചുറിയും നേടി ഫോമിലായി.ഓസ്‌ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറിയും സെഞ്ചുറിയും നേടിയതോടെ ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷയായി മാറാനും ഗില്ലിനായി.ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *