ഫിഫ ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ ബ്രസീലിനെ ഒരു ​ഗോളിന് മറികടന്ന് അർജൻ്റീന

    നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയ​ഗോൾ നേടിയത്.കഴിഞ്ഞ മത്സരത്തിൽ ഉറു​ഗ്വേയോട് തോൽവി വഴങ്ങിയ ലോകചാമ്പ്യന്മാർ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി....

ഫിഫ ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ ബ്രസീലിനെ ഒരു ​ഗോളിന് മറികടന്ന് അർജൻ്റീന.നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയ​ഗോൾ നേടിയത്.കഴിഞ്ഞ മത്സരത്തിൽ ഉറു​ഗ്വേയോട് തോൽവി വഴങ്ങിയ ലോകചാമ്പ്യന്മാർ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി.മത്സരത്തിന് മുമ്പെ ആരാധകർ തമ്മിൽ തുടങ്ങിയ ഏറ്റുമുട്ടൽ ​കളത്തിൽ താരങ്ങൾ തമ്മിലും തുടർന്നു.ആദ്യ പകുതിയിൽ ഇരുടീമുകളും തമ്മിൽ കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.

ഇരുടീമുകൾക്കും ​ആദ്യ പകുതിയിൽ ​ഗോൾ നേടാനായില്ല.16 ഫൗളുകളാണ് ആദ്യ പകുതിയിൽ ബ്രസീൽ താരങ്ങളുടെ സമ്പാദ്യം.ആറ് ഫൗളുകൾ അർജൻ്റീന താരങ്ങളുടെ വകയായിരുന്നു.62 ശതമാനം സമയവും അർജൻ്റീനൻ ടീമിനായിരുന്നു പന്തിന്റെ നിയന്ത്രണം.രണ്ടാം പകുതിയിലും ഫൗളുകൾക്ക് കുറവുണ്ടായില്ല.ആദ്യ മിനിറ്റുകളിൽ ബ്രസീൽ താരങ്ങളായിരുന്നു പന്തിനെ നിയന്ത്രിച്ചത്.58-ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസ് തൊടുത്ത ഷോട്ട് എമിലിയാനോ മാർട്ടിനെസ് ധീരമായി തടഞ്ഞിട്ടു.

ഇതോടെ ജാ​ഗ്രത പുലർത്തിയ അർജന്റീന മത്സരത്തിലേക്ക് തിരികെ വന്നു.67-ാം മിനിറ്റിൽ ലോകചാമ്പ്യന്മാർ ലീഡെടുത്തു.അർജന്റീനൻ ടീമിന്റെ തുടർ ആക്രമണങ്ങൾ ബ്രസീൽ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചു നീങ്ങി.എങ്കിലും കൂടുതൽ ​ഗോൾ വഴങ്ങുന്നത് ബ്രസീൽ പ്രതിരോധം തടഞ്ഞുനിർത്തി.പിന്നീട് തിരിച്ച‌ടിക്കാനുള്ള ബ്രസീൽ ശ്രമങ്ങളും ഫലം കണ്ടില്ല.അവസാന മിനിറ്റുകളിൽ സമനില പിടിക്കാനുള്ള ബ്രസീൽ ശ്രമങ്ങൾ ഫലം കാണാതായതോടെ മത്സരം അർജന്റീന കൈപ്പിടിയിലാക്കി.മത്സരത്തിൽ ആകെ 42 ഫൗളുകൾ ഉണ്ടായി.26ഉം ബ്രസീൽ വകയായിരുന്നു.

അതേസമയം മത്സരത്തിന് മുമ്പ് അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതോടെ മത്സരം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.മത്സരം തുടങ്ങാനായി ഇരുടീമുകളും ​ഗ്രൗണ്ടിൽ എത്തിയതിന് ശേഷമാണ് മാറക്കാന സ്റ്റേഡിയത്തിൽ ഇരുടീമിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.അർജന്റീന ആരാധകർക്ക് നേരെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ആക്രമണം നടത്തി.ഇതോടെ ലയണൽ മെസ്സിയും സംഘവും ​​ഗ്രൗണ്ട് വിട്ടു.സുരക്ഷാ ഉദ്യോ​ഗസ്ഥർക്കെതിരെ അർജന്റീനൻ ​ഗോൾകീപ്പർ എമിലിയാനോ മാർട്ടിനൻസിന്റെ രോക്ഷവും ഉണ്ടായി.പൊലീസ് സംഘം സമാധാന സാഹചര്യം പുഃനസ്ഥാപിച്ചതിന് ശേഷമാണ് മത്സരം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *