അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈംഡ് ഔട്ട്

    അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ താരമായി എയ്ഞ്ചലോ മാത്യൂസ്.ബംഗ്ലാദേശിന് എതിരായ മത്സരത്തിലാണ് ശ്രീലങ്കന്‍ താരത്തിന്റെ അപൂര്‍വ്വമായ പുറത്താകല്‍..... ANGELO MATHEWS | SRI LANKA CRICKET TEAM | ICC ODI CRICKET WORLD CUP 2023 | ICC ODI | BANGLADESH CRICKET TEAM

ന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ താരമായി എയ്ഞ്ചലോ മാത്യൂസ്.ബംഗ്ലാദേശിന് എതിരായ മത്സരത്തിലാണ് ശ്രീലങ്കന്‍ താരത്തിന്റെ അപൂര്‍വ്വമായ പുറത്താകല്‍.ആറാമനായി ക്രീസിലെത്തിയ താരം ആദ്യ പന്ത് നേരിടാന്‍ വൈകിയതോടെയാണ് ബംഗ്ലാദേശ് നായകന്റെ അപ്പീല്‍ അംഗീകരിച്ച് അമ്പയര്‍ പുറത്താക്കിയത്.

ലോകകപ്പില്‍ പുതുതായെത്തുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം ആദ്യപന്ത് നേരിടാന്‍ തയ്യാറാകണം.ഇല്ലെങ്കില്‍ ടൈംഡ് ഔട്ട് ആകും.സമയത്ത് ക്രീസില്‍ നിലയുറപ്പിക്കാത്തതിന്റെ പേരിലുള്ള പുറത്താകല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യമാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിന് ഇതു പുതുമയല്ല.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുന്‍പ് 6 തവണ ‘ടൈംഡ് ഔട്ട്’ പുറത്താകലുണ്ടായിട്ടുണ്ട്. അതിലൊന്ന് ഇന്ത്യയിലായിരുന്നു. 1997ല്‍ ഒഡീഷയ്‌ക്കെതിരായ മത്സരത്തിനിടെ ത്രിപുര ബാറ്റര്‍ ഹെര്‍മുലാല്‍ യാദവാണ് ഇത്തരത്തില്‍ പുറത്തായത്.

2007ല്‍ സെഞ്ചൂറിയനില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ‘ടൈംഡ് ഔട്ട്’ പുറത്താകലിന്റെ വക്കിലായിരുന്നു ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. തുടരെ 2 ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഇന്ത്യയ്ക്കായി തുടര്‍ന്നു ബാറ്റിങ്ങിന് ഇറങ്ങേണ്ടത് നാലാം നമ്പര്‍ ബാറ്ററായ സച്ചിന്‍ തെന്‍ഡുക്കറായിരുന്നു.എന്നാല്‍ ഇന്നിങ്‌സ് ബ്രേക്ക് അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് 18 മിനിറ്റ് സച്ചിന്‍ ഫീല്‍ഡിങ്ങില്‍ നിന്നു പിന്‍മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *