‘സായിബാബ എല്ലാം കാണുന്നുവെന്ന് പ്രതീക്ഷിക്കുന്നു’; ട്വീറ്റുമായി പൃഥ്വി ഷാ

    ന്യൂസിലൻഡ്, ബം​ഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ യുവതാരം പൃഥ്വി ഷായുടെ പോസ്റ്റ് വൈറലാകുന്നു. സായി ബാബ എല്ലാം കാണുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പൃഥ്വി ഷാ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

ന്യൂസിലൻഡ്, ബം​ഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ യുവതാരം പൃഥ്വി ഷായുടെ പോസ്റ്റ് വൈറലാകുന്നു. സായി ബാബ എല്ലാം കാണുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പൃഥ്വി ഷാ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. നിരവധി യുവതാരങ്ങളെ ട്വന്റി 20, ഏകദിന ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പൃഥ്വി ഷായ്ക്ക് ഇരു ടീമുകളിലും ഇടം ലഭിച്ചിരുന്നില്ല. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും പൃഥ്വിയെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെ സെലക്ടർമാർ അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ടെന്നും പൃഥ്വി ഷായ്ക്ക് ഉടൻ അവസരം ലഭിക്കുമെന്നും വിശദീകരിച്ച് ചീഫ് സെലക്ടർ ചേതൻ ശർമ രം​ഗത്തത്തി. ഒരു വർഷത്തിലധികമായി ടീമിന് പുറത്തുള്ള പൃഥ്വി ഷാ കഴിഞ്ഞ വർഷം ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയിലാണ് അവസാനമായി കളിച്ചത്. എന്നാൽ മികച്ച പ്രകടനം കാഴ്ചവ്യ്ക്കാൻ ഷായ്ക്ക് കഴിഞ്ഞിരുന്നില്ല. 2022 ലെ അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം ഷാ ദേശീയ ടീമിനായി ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ഐപിഎൽ 2022, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്. പ്രധാനപ്പെട്ട മുതിർന്ന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാണ് ടീം പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ലോകേഷ് രാഹുൽ, ദിനേശ് കാർത്തിക്ക്, ആർ അശ്വിൻ എന്നിവരും ഈ പരമ്പരയിൽ കളിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *