വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

    വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്താണ് പത്തരമാറ്റ് വിജയം ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ഏഴാം തവണയാണ് ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് സ്വന്തമാക്കുന്നത്.

വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്താണ് പത്തരമാറ്റ് വിജയം ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ഏഴാം തവണയാണ് ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് സ്വന്തമാക്കുന്നത്. ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. 18 റൺസെടുത്ത ഇനോക രണവീരയാണ് അവരുടെ ടോപ് സ്കോറർ. ഇനോകയ്ക്കും 13 റൺസെടുത്ത ഓഷധി രണസിംഹയ്ക്കുമൊഴികെയുള്ള ലങ്കൻ ബാറ്റർമാരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. 3 വിക്കറ്റ് എടുത്ത രേണുക സിം​ഗാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. രാജേശ്വരി ​ഗെയ്ക്വാദും സ്നേഹ് റാണയും 2 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിം​ഗിൽ ഷഫാലി വർമയെയും ജമീമ റോ​ഡ്രി​ഗസിനെയും പെട്ടെന്ന് നഷ്ടമായെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 69 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ ജയം. രേണുക സിം​ഗാണ് മാൻ ഓഫ് ദ മാച്ച്. ദീപ്തി ശർമ പ്ലയർ ഓഫ് ദ ടൂർണമെന്റ് ആയി.

Leave a Reply

Your email address will not be published. Required fields are marked *