ലാലി​ഗയിൽ ഇന്ന് എൽ ക്ലാസികോ

    സ്പാനിഷ് ലീ​ഗ് 2022-23 സീസണിലെ ആദ്യ എൽ ക്ലാസികോ ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 7.45 ന് സാന്തിയാ​ഗോ ബർണബ്യൂ സ്റ്റേഡിയത്തിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടും.

സ്പാനിഷ് ലീ​ഗ് 2022-23 സീസണിലെ ആദ്യ എൽ ക്ലാസികോ ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 7.45 ന് സാന്തിയാ​ഗോ ബർണബ്യൂ സ്റ്റേഡിയത്തിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടും. എട്ട് കളികളിൽ ഏഴ് ജയവും ഒരു സമനിലയുമായി ലാലി​ഗയിൽ ഒപ്പത്തിനൊപ്പമാണ് റയലും ബാഴ്സയും. എൽ ക്ലാസികോയിൽ വിജയിക്കുന്നവർക്ക് ലീ​ഗിൽ ഒന്നാമതെത്താൻ കഴിയും.

റോബർട്ട് ലെവൻഡോവ്സ്‌കി ഉസ്മാൻ ഡെംബേലെ, റാഫീന്യ, അൻസു ഫാറ്റി തുടങ്ങിയവരിലാണ് ബാഴ്സലോണയുടെ പ്രതീക്ഷ. കരീം ബെൻസേമ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍, ലൂക്കാ മോഡ്രിച്ച് എന്നിവരാണ് റയൽ നിരയിലെ പ്രമുഖർ. ചാമ്പ്യൻസ് ലീ​ഗിൽ ഇന്റർ മിലാനോട് 3-3 ന് സമനില വഴങ്ങിയ ശേഷമാണ് ബാഴസ എൽ ക്ലാസികോയ്ക്ക് തയ്യാറെടുക്കുന്നത്. കഴിഞ്ഞ എൽ ക്ലാസികോയിൽ ബാഴ്സലോണ ആയിരുന്നു വിജയികൾ. 4-0 ത്തിനായിരുന്നു അവരുടെ വിജയം. ഇന്ന് സ്വന്തം തട്ടകത്തിൽ ആ റെക്കോർഡ് തിരുത്തുകയാവും റയലിന്റെ ലക്ഷ്യം. ചരിത്രത്തിലെ 250 ആം എൽ ക്ലാസികോ ആണ് ഇന്നത്തേത്.

Leave a Reply

Your email address will not be published. Required fields are marked *