ലയണൽ മെസ്സി യൂറോപ്യൻ ക്ലബ് വിട്ടേക്കും?

    ലയണൽ മെസ്സി യൂറോപ്യൻ ക്ലബ് വിട്ടേക്കുമെന്ന് സൂചന. അമേരിക്കൻ ഫുട്ബോൾ ലീ​ഗിലുള്ള ഇന്റർ മിയാമി ക്ലബിലേക്ക് മെസ്സി പോകുമെന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വരുന്നത്. മെസിയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്.

ലയണൽ മെസ്സി യൂറോപ്യൻ ക്ലബ് വിട്ടേക്കുമെന്ന് സൂചന. അമേരിക്കൻ ഫുട്ബോൾ ലീ​ഗിലുള്ള ഇന്റർ മിയാമി ക്ലബിലേക്ക് മെസ്സി പോകുമെന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വരുന്നത്. മെസിയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. മുൻ ക്ലബായ ബാഴ്‌സലോണക്കു പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവരും മെസിയുമായി കരാർ ഒപ്പിടാനുള്ള ശ്രമത്തിലാണ്. കരാർ പുതുക്കാനുള്ള ശ്രമങ്ങൾ നിലവിലെ ക്ലബായ പിഎസ്‌ജിയും ആരംഭിച്ചിട്ടുണ്ട്. ഇന്റർ മിയാമിയുമായിട്ടുള്ള മെസ്സിയുടെ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഡേവിഡ് ബെക്കാമിന് പുറമെ ഇന്റർ മിയാമിയുടെ ഉടമകളായ ജോർജ് മാസ്, ജോസ് മാസ് എന്നിവർ മെസിയുടെ പിതാവായ ജോർജ് മെസിയുമായി നിരവധി തവണ കൂടിക്കാഴ്‌ച നടത്തി. നിലവിൽ ഏറ്റവുമധികം തിളങ്ങി നിൽക്കുന്ന മെസിയെ ടീമിലെത്തിക്കുന്നതിലൂടെ ക്ലബ്ബിലേക്ക് കൂടുതൽ ആരാധകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് ബെക്കാമും സംഘവും. ആദ്യ സീസണിലെ മോശം പ്രകടനത്തിന് ശേഷം നിലവിൽ പിഎസ്ജിക്കായി മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 10 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. ലോകകപ്പ് നേടാൻ കഠിന പരിശീലനം നടത്തുന്ന മെസ്സി ടൂർണമെന്റ് കഴിയുന്നത് വരെ ക്ലബ് മാറുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കില്ലെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *