റൊണാൾഡോയ്ക്ക് പണി കൊടുത്ത് ഇൻസ്റ്റ​ഗ്രാം

    സോഷ്യൽ മീഡിയയിലും രാജാവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ളതും റൊണാൾഡോക്കാണ്. കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കിയ താരമെന്ന നേട്ടവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായിരുന്നു.

സോഷ്യൽ മീഡിയയിലും രാജാവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ളതും റൊണാൾഡോക്കാണ്. കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കിയ താരമെന്ന നേട്ടവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായിരുന്നു. എന്നാൽ റൊണാൾഡോയെ ഇൻസ്റ്റഗ്രാം ഞെട്ടിച്ച ദിവസമായിരുന്നു ഇന്നലെ. ഒറ്റയടിക്ക് മൂന്നു മില്യൺ ഫോളോവേഴ്‌സാണ് ഇന്നലെ റൊണാൾഡോയുടെ അക്കൗണ്ടിൽ നിന്നും കൊഴിഞ്ഞു പോയത്. ലോകമെമ്പാടും ഇൻസ്റ്റാഗ്രാമിൽ വന്ന തകരാർ മൂലമാണ് റോണോയ്ക്ക് ഫോളോവേഴ്സിനെ നഷ്ടമായത്. ഈ തകരാർ സെലിബ്രിറ്റികളടക്കം നിരവധി ആളുകളെ ബാധിച്ചിരുന്നു. ഇതിൽ ഏറ്റവുമധികം ഫോളോവേഴ്‌സിനെ നഷ്‌ടമായത് ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണെന്ന് മാത്രം. എന്നാൽ പിന്നീട് ഇൻസ്റ്റാഗ്രാം ഈ പിഴവ് പരിഹരിച്ചതോടെ ഈ മൂന്നു മില്യൺ ഫോളോവേഴ്‌സും താരത്തിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തി. ഇപ്പോൾ 493 മില്യൺ ഫോളോവേഴ്‌സ് റൊണാൾഡോയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ട്. റൊണാൾഡോക്ക് പുറമെ ഫോളോവേഴ്‌സിനെ നഷ്‌ടമായ മറ്റൊരു പ്രധാന വ്യക്തി കെയ്‌ലി ജെന്നറാണ്. അവർക്ക് പതിനൊന്നു ലക്ഷം ആളുകളെ നഷ്ടമായപ്പോൾ ബോളിവുഡ് താരം ഡ്വെയിൻ റോക്ക് ജോൺസണ് ഏഴര ലക്ഷം പേരെയും ഗായിക ടെയ്‌ലർ സ്വിഫ്റ്റിന് ആറു ലക്ഷത്തിലധികം പേരെയും നഷ്‌ടമായി. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിക്കും ഫോളോവേഴ്സിനെ നഷ്ടമായിരുന്നു. തകരാറെല്ലാം ഇൻസ്റ്റാഗ്രാം പിന്നീട് പരിഹരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *