റെക്കോർഡുകളുടെ തോഴനായി വിരാട് കോലി

    ടി20 ലോകകപ്പിൽ ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കി വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് ഈ നേട്ടം കോഹ്ലി സ്വന്തമാക്കിയത്.

ടി20 ലോകകപ്പിൽ ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കി വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് ഈ നേട്ടം കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ 44 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 64 റൺസ് വിരാട് കോഹ്ലി നേടിയിരുന്നു. ഈ പ്രകടനത്തോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറി. ലോകകപ്പിൽ ഇതുവരെ 25 ഇന്നിങ്സിൽ നിന്നും 1065 റൺസാണ് വിരാട് കോഹ്ലി നേടിയത് 31 ഇന്നിങ്സിൽ നിന്നും 1016 റൺസ് നേടിയ ശ്രീലങ്കൻ ഇതിഹാസ താരം മഹേള ജയവർധനെയെയാണ് കോഹ്ലി പിന്നിലാക്കിയത്. ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡും കോലി കുറിച്ചു. സച്ചിൻ ടെണ്ടുൽക്കറെ കോഹ്ലി പിന്നിലാക്കിയത്. ഓസ്ട്രേലിയയിൽ കളിച്ച 67 മത്സരങ്ങളിൽ നിന്നും 3300 റൺസാണ് സച്ചിൻ ടെണ്ടുൽക്കർ നേടിയിട്ടുള്ളത്. 57 ഇന്നിങ്സിൽ നിന്നും 3350 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിദേശ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് നിലവിൽ കോഹ്ലിയുള്ളത്. 4529 റൺസ് നേടിയ വിവിയൻ റിച്ചാർഡ്സ്, 4238 റൺസ് നേടിയ ഡെസ്മണ്ട് ഹെയ്ൻസ്, 3370 റൺസ് നേടിയ ബ്രയാൻ ലാറ എന്നീ ഇതിഹാസ താരങ്ങളാണ് ഈ പട്ടികയിൽ കോഹ്ലിയ്‌ക്ക് മുൻപിലുള്ളത്. ഈ ലോകകപ്പിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനായി കോഹ്ലിമാറി. 4 ഇന്നിങ്സിൽ നിന്നും 220 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *