രാഹുല്‍ ദ്രാവിഡിനെ വിമര്‍ശിച്ച രവി ശാസ്ത്രിക്ക് മറുപടിയുമായി ആര്‍ അശ്വിന്‍

രാഹുല്‍ ദ്രാവിഡിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച രവി ശാസ്ത്രിയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ടി20 ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇടവേളയെടുത്ത ദ്രാവിഡിന്റെ നടപടിയെ രവി ശാസ്ത്രി വിമർശിച്ചിരുന്നു. ഇതെത്തുടർന്ന് തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് ശാസ്ത്രിക്ക് മറുപടിയുമായി അശ്വിൻ എത്തിയത്.

എന്തുകൊണ്ടാണ് ലക്ഷ്മണ്‍ വ്യത്യസ്തമായൊരു ടീമുമായി ന്യൂസിലന്‍ഡ് പര്യടനത്തിന് പോയത് എന്നത് ഞാന്‍ വിശദീകരിക്കാം എന്ന് പറഞ്ഞാണ് അശ്വിൻ വീഡിയോ തുടങ്ങുന്നത്. രാഹുല്‍ ദ്രാവിഡും അദ്ദേഹത്തിന്റെ സംഘവും ട്വന്റി20 ലോകകപ്പില്‍ ഏറെ കഠിനാധ്വാനം ചെയ്തിരുന്നു. ഓരോ എതിരാളികള്‍ക്കും ഓരോ ഗ്രൗണ്ടിനും വേണ്ടി പ്രത്യേകം പ്ലാനുകള്‍ അവരുടെ പക്കലുണ്ടായിരുന്ന. അതെല്ലാം അടുത്ത് നിന്ന് കണ്ടതിനാലാണ് താന ഇക്കാര്യം പറയുന്നതെന്നും അശ്വിന്‍ കൂട്ടിച്ചേർത്തു.

മാനസികമായും ശാരീരികമായും അവര്‍ ക്ഷീണിതരാണ്. എല്ലാവര്‍ക്കും ഇടവേള ആവശ്യമാണ്. ന്യൂസിലന്‍ഡ് പര്യടനം കഴിയുന്നതോടെ ബംഗ്ലാദേശിന് എതിരായ പരമ്പര വരുന്നു. അതിനാലാണ് മറ്റൊരു കോച്ചിങ് സംഘത്തെ നിയോഗിച്ചതെന്നും അശ്വിന്‍ പറഞ്ഞു. നേരത്തേ രാഹുൽ ദ്രാവിഡ് ന്യൂസിലന്റ് പര്യടനത്തിൽ നിന്ന് വിട്ടുനിന്നതിനെ വമിർശിച്ച രവി ശാസ്ത്രി ഇടവേള എടുക്കുന്നതില്‍ തനിക്ക് വിശ്വാസമില്ലെന്നാണ് പറഞ്ഞത്. എന്റെ ടീമിനെ എനിക്ക് മനസിലാക്കണം. എന്റെ കളിക്കാരെ എനിക്ക് മനസിലാക്കണം. ഐപിഎല്ലിനെ തുടര്‍ന്ന് 2-3 മാസം ഇടവേള ലഭിക്കുന്നുണ്ട്. പരിശീലകന്‍ എന്ന നിലയില്‍ ആ ഇടവേള മതിയാവും എന്നും രവി ശാസ്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *